കഴിഞ്ഞ കുറച്ചു നാളുകളായി സാമൂഹ്യമാധ്യമങ്ങളിൽ ഇടം പിടിച്ച ഒന്നായിരുന്നു പാലാരിവട്ടം പാലം.നിർമിച്ച് രണ്ടര വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിന് വിള്ളൽ വീണുവെന്നത് ആളുകൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.ഇപ്പോളിതാ ആ പാലാരിവട്ടം പാലത്തെക്കുറിച്ചുള്ള ഒരു രസകരമായ പാട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ രമ്യ സര്‍വദ ദാസ് വരികളെഴുതി, പാടിയിരിക്കുന്ന ഗാനരംഗം സംവിധാനം ചെയ്തിരിക്കുന്നതും രമ്യ തന്നെ. സംഗീതം ശ്രീജിത്ത് മേനോന്‍. ഛായാഗ്രഹകന്‍ ഷീന ചാക്കോ, സോഹില്‍ എന്നിവര്‍ ചേര്‍ന്നാണ്. ഗാനരംഗത്ത് ഗംഗ ജി നായര്‍., വിജയകൃഷ്ണന്‍ എ ബി, പ്രണവ് യേശുദാസ്, കൃഷ്‌ണേന്ദു സുരേഷ്, അരുണ്‍ കെ അച്യുതന്‍, വിഷ്ണുദാസ് നന്ദന്‍, രഞ്ജിത്ത് മങ്ങാട്ട്, ധീരജ് കെ രാജാറാം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സി ആര്‍ സി പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

song about palarivattom palom

The post പാലാരിവട്ടം പാലം പാട്ടിലൂടെ;സോഷ്യൽ മീഡിയയിൽ തരംഗമായ ആ ഗാനം! appeared first on metromatinee.com Lifestyle Entertainment & Sports .