പാർവതി തിരുവോത്ത് ഏറ്റവും പുതിയതായി ചെയ്യുന്ന ചിത്രമാണ് ‘രാച്ചിയമ്മ’.കഴിഞ്ഞ ദിവസം സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പുറത്തു വിട്ടിരുന്നു.ചിത്രത്തിൽ രാച്ചിയമ്മയുടെ രൂപത്തിൽ പാർവ്വതി തിരുവോത്ത് ഉണ്ടായിരുന്നു.ഇപ്പോളിതാ ‘രാച്ചിയമ്മ’യ്‌ക്കെതിരെ വിർമശനവുമായി അഡ്വ. കുക്കു ദേവകി രംഗത്തെത്തിയിരിക്കുകയാണ്.കരിങ്കൽ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണെന്ന് അഡ്വ. കുക്കു ദേവകി ചോദിക്കുന്നു. പാർവതിയുടെ തെറ്റായ കാസ്‌റ്റിംഗ് ആണെന്നും കുക്കു ദേവകി ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

കഴിഞ്ഞ ദിവസം ദീപാ നിശാന്തും പാർവതിയുടെ കാസ്‌റ്റിംഗിനെതിരെ രംഗത്തെത്തിയിരുന്നു. നോവലിൽ വായിച്ച രാച്ചിയമ്മയുടേതല്ല പാർവതിയുടെ ലുക്കെന്നും കറുത്തമ്മയെ വെളുത്തമ്മയാക്കുകയാണ് മലയാള സിനിമയെന്നും ദീപ നിഷാന്ത്‌ കുറിച്ചു.പാർവ്വതിയും ആസിഫ് അലിയും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമായ രാച്ചിയമ്മ ഒരുക്കുന്നത് സംവിധായകനും ഛായാഗ്രാഹകനുമായ വേണുവാണ്. കാർബണിന് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് രാച്ചിയമ്മ.

ചിത്രത്തിന്റെ ഉറവിടം പ്രശസ്ത സാഹിത്യകാരൻ ഉറൂബ് രചിച്ച രാച്ചിയമ്മ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ്. മാത്രവുമല്ല അമ്പതു വർഷം മുൻപാണ് രാച്ചിയമ്മ എന്ന കഥ ഉറൂബ് എഴുതിയതെങ്കിൽ ആ കാലത്തേ അതിജീവിച്ചു നിന്ന ഈ കഥയുടെ ദൃശ്യാവിഷ്‌കാരം ആണ് വേണു നടത്തുന്നത്.കൂടാതെ അദ്ദേഹം തന്നെ തിരക്കഥയും ഒരുക്കിയ ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പീരുമേട് ആണ്.നിരവധി സംവിധായകർ ചേർന്ന് ഒരുക്കുന്ന ഒരു ആന്തോളജി ചിത്രത്തിലെ ഒരു ഹൃസ്വ ചിത്രം മാത്രമാണ് രാച്ചിയമ്മ.

about parvathy ‘rachiyamma’

The post പാർവതിയുടേത് തെറ്റായ കാസ്‌റ്റിംഗ്;കരിങ്കൽ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിൽ! appeared first on metromatinee.com Lifestyle Entertainment & Sports .