പുറത്താക്കപ്പെട്ട സ്ഥിതിയ്‌ക്ക് 5000 രൂപ കൈനീട്ടം നേടാനുള്ള അർഹത ധ്രുവൻ നേടി- ഷമ്മി തിലകൻ

മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ നിന്ന് പുറത്താക്കപ്പെട്ട യുവനടൻ ധ്രുവന് പിന്തുണയുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഷമ്മി തിലകൻ പ്രതികരിച്ചത്. പുറത്താക്കപ്പെട്ട സ്ഥിതിയ്‌ക്ക് താരസംഘടനായ അമ്മയിൽ നിന്ന് 5000 രൂപയുടെ കൈനീട്ടം വാങ്ങാനുള്ള അർഹത തുടക്കത്തിൽ തന്നെ ധ്രുവൻ നേടിക്കഴിഞ്ഞെന്ന പരിഹാസരൂപേണയുള്ള പോസ്റ്റ് ആണ് ഷമ്മി തിലകൻ തന്റെ ഫേസ്ബുക്കിൽ ഇട്ടത്. തനിക്ക് നേരിടേണ്ടി വന്ന അതേ അനുഭവമാണ് ധ്രുവന് ഇപ്പോൾ വന്നിരിക്കുന്നതെന്നും ഷമ്മിയുടെ കുറിപ്പിലുണ്ട്.

ഫേസ്ബുക്ക് പോസ്‌റ്റ്

‘അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് ; “സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ച്” മാസം തോറും 5000 രൂപ കൈനീട്ടം (പെൻഷൻ) കിട്ടാനുള്ള യോഗ്യത #ധ്രുവൻ എന്ന #പുതുമുഖനടൻ തുടക്കത്തിൽ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു’.

#ഇവിടിങ്ങനാണ് ഭായ്

 

സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് മെഗാ ബഡ്‌ജറ്റിലൊരുങ്ങുന്ന മാമാങ്കം. ചിത്രത്തിനു വേണ്ടി ഒരു വർഷത്തിലധികം നീണ്ട പരിശീലനമാണ് ധ്രുവൻ നടത്തിയത്‌. എന്നാൽ നിർമ്മാതാവുമായുള്ള ചില പ്രശ്‌നങ്ങളെ തുടർന്നാണ് ധ്രുവനെ ഒഴിവാക്കിയതെന്നാണ് സൂചന. ഉണ്ണി മുകുന്ദനാണ് ധ്രുവന് പകരം എത്തുക.ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്. എന്നാൽ ഉണ്ണി ചിത്രത്തിന്റെ ഭാഗമാകുന്നത് താൻ അറിഞ്ഞിട്ടില്ലെന്ന സംവിധായകന്റെ പ്രതികരണം. വളരെ വിചിത്രമായൊരു കാര്യമാണിതെന്നും തന്റെ അറിവോടെയല്ല ധ്രുവനെ പുറത്താക്കിയത് എന്നുമായിരുന്നു മാമാങ്കത്തിന്റെ സംവിധായകന്‍ സജീവ് പിള്ള പ്രതികരിച്ചത്.

shammi thilakan’s fb post

The post പുറത്താക്കപ്പെട്ട സ്ഥിതിയ്‌ക്ക് 5000 രൂപ കൈനീട്ടം നേടാനുള്ള അർഹത ധ്രുവൻ നേടി- ഷമ്മി തിലകൻ appeared first on metromatinee.com Lifestyle Entertainment & Sports .