മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു പുലിമുരുകൻ. മലയാള സിനിമയെ നൂറുകോടി വിജയത്തിളക്കത്തിലേക്ക്എത്തിച്ച ചിത്രം.മോഹൻലാൽ വൈശാഖ് കുട്ടികെട്ടിൽ പിറന്ന ചിത്രം ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. ഇപ്പോഴിതാ തനിക്കും പുലിമുരുകനും ലഭിച്ച്‌ അസാധാരണമായ ആ അംഗീകാരത്തിന്റെ കഥ പങ്കു വെച്ചിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്.

എന്റെ കഴിഞ്ഞ ചിത്രം മധുരരാജയുടെ ഷൂട്ടിന് വേണ്ടി മലയാറ്റൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഞങ്ങള്‍ പെര്‍മിഷന്‍ ചോദിച്ചു. പക്ഷേ കിട്ടിയില്ല. പുലിമുരുകന്‍ ചിത്രീകരിക്കുമ്ബോള്‍ മരങ്ങളെല്ലാം കരിമരുന്ന് നിറച്ച്‌ പൊട്ടിത്തെറിപ്പിച്ച്‌ നശിപ്പിച്ചു എന്നായിരുന്നു പരാതി.

സത്യത്തില്‍ അതു കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു. സത്യമറിയാതെ സിനിമ മാത്രം കണ്ടാണവര്‍ ആരോപണമുന്നയിച്ചത്. സത്യത്തില്‍ പൊട്ടിത്തെറി ഇഫക്‌ട് മുഴുവന്‍ സിജിഐ യായിരുന്നു ചെയ്തത്. ആ പരാതി എന്റെ വര്‍ക്കിനുള്ള അംഗീകാരം പോലെ തോന്നി.

vaishak about pulimurukan

The post പുലിമുരുകന്‍ ചിത്രീകരിക്കുമ്ബോള്‍ മരങ്ങളെല്ലാം കരിമരുന്ന് നിറച്ച്‌ പൊട്ടിത്തെറിപ്പിച്ച്‌ നശിപ്പിച്ചു എന്ന് പരാതി,ആ പരാതി എന്റെ വര്‍ക്കിനുള്ള അംഗീകാരം പോലെ തോന്നി! appeared first on metromatinee.com Lifestyle Entertainment & Sports .