വിനയന്റെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ ആകാശഗംഗയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇരുപത് വർഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകൻ എത്തിയിരിക്കുന്നത്.

തീയേറ്ററിൽ വലിയ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം . ആദ്യ ഭാഗത്തിന് കിട്ടിയപോലെ മികച്ച പ്രതികരണം തന്നെയാണ് സിനിമയ്ക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ അണിയറ പ്രവർത്തകർ സിനിമയിലെ രസകരമായൊരു രംഗം പുറത്തുവിട്ടിരിക്കുകയാണ്.

സിനിമയെ പോലെ തന്നെ വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി വീണ നായർ എന്നിവര്‍ ഉൾപ്പെടുന്ന വീഡിയോയാണ് പുറത്തുവിട്ടത്. വളരെ രസകരമായ രംഗമാണ് വീഡിയോയിൽ ഉള്ളത്.

Aakasha Ganga 2

The post പൊട്ടിച്ചിരിക്കണോ! ആകാശ ഗംഗയുടെ രസകരമായ വീഡിയോ പുറത്തുവിട്ട് അണിയറക്കാർ appeared first on metromatinee.com Lifestyle Entertainment & Sports .