ന്യൂഡല്‍ഹി: കേരള പൊലീസ് ആക്ടിലെ 118 എ ഭേദഗതിയില്‍ നിന്നും പിന്മാറിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സ്വതന്ത്ര പൊതുജനാഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമം പിന്‍വലിക്കുന്നതിലൂടെ പിണറായി വിജയന്‍ യു ടേണ്‍ അടിച്ചിരിക്കുകയാണെന്ന രജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ്് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.പൊലീസ് നിയമത്തിലെ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണ്‍ ശക്തമായി രംഗത്തെത്തിയിരുന്നു. […]

The post ‘പൊതുജനാഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം’; പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചതില്‍ പ്രശാന്ത് ഭൂഷണ്‍ appeared first on Reporter Live.