സിനിമയിലെ വനിത പ്രവര്‍ത്തകരുടെ സംഘടനയായ വിമെന്‍ ഇന്‍ കളക്റ്റീവിനെതിരെരൂക്ഷ വിമര്‍ശനവുമായി സംവിധായിക വിധു വിന്‍സെന്റ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് വിധു വിന്‍സെന്‍റ് ഡബ്യുസിസിയിൽ നിന്നും രാജിവച്ചത്. ഫേസ്ബുക്കിലൂടെയാണ് ഡബ്യുസിസി ബന്ധം അവസാനിക്കുന്നത് വിധു പ്രസ്താവിച്ചത്. രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങളാൽ സംഘടനയോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു എന്നും മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിനുള്ളകരുത്ത് ഡബ്ല്യൂസിസിക്ക് ഉണ്ടാകട്ടെ എന്നുമാണ് വിധു വിൻസെന്റ് പറഞ്ഞത്

ഡബ്യുസിസിയില്‍ നിന്നും രാജിവയ്ക്കാന്‍ ഇടയായ സാഹചര്യം വിശദമാക്കിയും വിധു എത്തിയിരുന്നു സംവിധായിക.. തന്‍റെ നീണ്ട രാജിക്കത്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമാക്കിയത്

ഇപ്പോൾ ഇതാ സംവിധായിക രാജിവച്ച സംഭവത്തിൽ പ്രതികരിച്ച് ഹരീഷ് േപരടി. രാജിവച്ച അംഗം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും സംഘടന എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് താരം ചോദിക്കുന്നു. കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രീ വിരുദ്ധത കണ്ടു പിടിച്ചവർ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണെന്നാണ് ഹരീഷ് പേരടിയുടെ ചോദ്യം.

ഹരീഷിന്റെ കുറിപ്പ് വായിക്കാം:

എന്താണ് ഡബ്യുസിസി?…നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പർ ഗുരുതരമായ ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ വെച്ചിട്ട് നേരത്തോട് നേരമാകുന്നു..സ്ത്രീകൾ മാത്രമുള്ള സംഘടനയിലെ സ്ത്രീ വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു…

കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രീ വിരുദ്ധത കണ്ടു പിടിച്ചവർ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?…ഒരു സംസ്ഥാന അവാർഡ് ജേതാവിന്റെ തിരക്കഥ യെസ് ഓർ നോ എന്ന് പറയാതെ ആറു മാസം പൂജയ്ക്ക് വയ്ക്കാൻ കാരണമെന്താണ് ?…പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത് .. അവനവൻ നയിക്കുന്ന സംഘടനയിലും തുല്യ നീതിയിൽ വിളമ്പാൻ പറ്റണം…നിങ്ങളെ കേൾക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട് …മറുപടി പറഞ്ഞേ പറ്റു…

The post പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്; ഡബ്യുസിസിയെ വലിച്ച് കീറുന്നു appeared first on metromatinee.com Lifestyle Entertainment & Sports .