സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സൈബര്‍ ക്രൈം ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം. വിജ്ഞാപനത്തില്‍ സൈബര്‍ മീഡിയ എന്ന് പ്രത്യേകം പറയുന്നില്ല. ഇതോടെ പൊലീസ് നിയമഭേദഗതി എല്ലാ വിഭാഗം മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് വ്യക്തമായി. ഏത് വിനിമയോപാധിയിലൂടേയുമുള്ള ഉള്ള ‘അപകീര്‍ത്തികരവും’ ‘വ്യാജവുമായുള്ള’ പ്രചരണങ്ങളും കുറ്റകരമാണ്. മൂന്ന് വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ കിട്ടാവുന്ന ശിക്ഷയാണ് നല്‍കുക. സൈബര്‍ ക്രൈം എന്ന പേരില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ക്രിയാത്മക വിമര്‍ശനങ്ങള്‍ക്കും കൂച്ചുവിലങ്ങിടുകയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് മാധ്യമ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനുള്ള ശ്രമം […]

The post ‘പൊലീസ് നിയമഭേദഗതി എല്ലാ വിഭാഗം മാധ്യമങ്ങള്‍ക്കും ബാധകം’; സൈബര്‍ മീഡിയ എന്ന് പറയാതെ സര്‍ക്കാര്‍ വിജ്ഞാപനം appeared first on Reporter Live.