തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതി കൊണ്ടുവന്നത് അക്രമങ്ങള്‍ തടയാനെന്ന് മന്ത്രി എകെ ബാലന്‍. മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനല്ല നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്താലും നിയമപ്രകാരം ജാമ്യം ലഭിക്കുന്ന വകുപ്പാണിതെന്നും മന്ത്രി പറഞ്ഞു. ആക്ട് ദുരുപയോഗം ചെയ്യാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും എടുക്കുമെന്നും ആശങ്കകള്‍ പരിശോധിച്ച ശേഷം മാത്രമേ നിയമം നടപ്പിലാക്കൂ എന്നും അദ്ദേഹം പ്രതികരിച്ചു. ഈ ഭേദഗതിപ്രകാരം ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിനു ഭീഷണിപ്പെടുത്തുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, […]

The post പൊലീസ് നിയമ ഭേദഗതി; ജാമ്യം ലഭിക്കുന്ന കേസ്, മാധ്യമ സ്വതന്ത്ര്യത്തെ ചോദ്യം ചെയ്യാനല്ലെന്നും എകെ ബാലന്‍ appeared first on Reporter Live.