പ്രണയദിനത്തിൽ സണ്ണി ലിയോൺ കൊച്ചിയിൽ എത്തുമെന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ആരാധകർ വരവേറ്റത്. സണ്ണി ലിയോണിന്റെ വരവ് സോഷ്യൽ മീഡിയയിലെല്ലാം വളരെയധികം ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ സണ്ണി ലിയോൺ എത്തുന്നില്ലെന്നു അറിയിച്ചിരിക്കുകയാണ്. വാലന്റൈന്‍സ് ഡേയില്‍ കൊച്ചിയില്‍ നടക്കാനിരുന്ന പരിപാടിയില്‍ നിന്നും ബോളിവുഡ് താരം സണ്ണി ലിയോണ്‍ പിന്മാറിയിരിക്കുകയാണ്. ഇന്ന് രാത്രി എറണാകുളത്ത് നടക്കാനിരുന്ന വാലന്റൈൻസ് ഡേ നൈറ്റില്‍ നിന്നാണ് നടി പിന്മാറിയത്.

പരിപാടിയുടെ സംഘാടകര്‍ വാക്ക് മാറിയത് കൊണ്ടാണ് താന്‍ പിന്മാറുന്നതെന്നാണ് താരം വ്യക്തമാക്കിയത്. എന്നാല്‍ മാര്‍ച്ച് രണ്ടിന് കൊച്ചിയില്‍ നടക്കുന്ന വനിതാ അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഇത് സംബന്ധിച്ച് സണ്ണി തന്റെ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം വ്യക്തമാക്കിയത്’. ‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റൈൻസ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത്’,’ സണ്ണി ട്വീറ്റ് ചെയ്തു. അതേസമയം പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പിന്‍മാറാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം വാലന്റൈന്‍സ് ഡേയില്‍ തന്നെ സണ്ണി ലിയോണ്‍ തങ്ങളെ ‘തേച്ചു’ എന്നാണ് ചില ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയിതിരിക്കുന്നത്. കൊച്ചിക്ക് പുറത്ത് നിന്നുളള പലരും സണ്ണി ലിയോണിനെ കാണാനായി വാലന്റൈന്‍സ് ഡേയുടെ തലേ ദിവസം തന്നെ എത്തിയിരുന്നു. അങ്കമാലി അഡ്‌ലക്സ് സെന്‍ററിൽ വൈകുന്നേരം ആറിനാണ് സണ്ണി ലിയോൺ പങ്കെടുക്കുന്ന പരിപാടി നടക്കേണ്ടിയിരുന്നത്. വയലിനിസ്റ്റ് ശബരീഷ്, ഗായിക തുളസി കുമാർ, മഞ്ജരി തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുക്കും. ഇതിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിനായാണ് സണ്ണി കൊച്ചിയിലെത്തിയത്.

സണ്ണി ലിയോണിന് കേരളത്തിൽ ഒരുപാട് ആരാധകർ ഉണ്ട്. സണ്ണി ലിയോൺ കൊച്ചിയിൽ എത്തുമെന്നറിഞ്ഞതോടെ സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നാൽ സണ്ണി എത്തുന്നില്ലെന്നറിഞ്ഞതോടെ ആരാധകരുടെ പ്രതീക്ഷ തകർന്ന അവസ്ഥയിലാണ്. ഇതിനു മുൻപ് സണ്ണി ലിയോൺ കേരളത്തിലെത്തിയപ്പോഴെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്.

03sunny-leone1

സോഷ്യൽ ലോകത്തും ആരാധകർക്കിടയിലും പ്രണയദിനത്തിന് മുന്നോടിയായി ഏറെ ചർച്ചയായ ഒന്നായിരുന്നു ബോളിവുഡ് സൂപ്പർതാരം സണ്ണി ലിയോൺ കൊച്ചിയിലെത്തുന്നു എന്നത്.
പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്.

sunny_leone_latest_photos (4)

sunny leon not coming in valentines day program in kochi

The post പ്രണയദിനത്തിൽ തന്നെ സണ്ണി ലിയോൺ തേച്ചു ;കൊച്ചിയിലെ പരിപാടിക്ക് എത്തില്ല..പകരം മറ്റൊരു ദിവസം ! appeared first on metromatinee.com Lifestyle Entertainment & Sports .