പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച് സിനിമ താരങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ ഈ പ്രതിഷേധത്തിൽ കൃത്യമായ വര്‍ഗീയതയുടെ കൂടിച്ചേരല്‍ നടക്കുന്നുണ്ടെന്ന് നടന്‍ ഹരീഷ് പേരടി.

ഫേസ്ബുക്ക് പോസ്റ്റിയിലൂടെയാണ് ഈ കാര്യം ചൂണ്ടി കാണിച്ച് എത്തിയത്. അതെ സമയം പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന സുഡാനി ടീമിന്റെ പ്രസ്താവനയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്ത് വന്നിരുന്നു. ആവാർഡ് ദാന ചടങ്ങിൽ നിന്ന് സ്വയം മാറി നിൽക്കാൻ സാമാന്യ ബുദ്ധിയില്ലാത്തവർ വെറും കൈയ്യടികൾക്ക് മാത്രമായി അവർഡ് ദാന ചടങ്ങിന്റെ ബഹിഷക്കരണം നടത്തുന്നുവെന്നും, അവാർഡുകൾ നിഷേധിച്ചിട്ടില്ലാ എന്നത് ഇവിടെ വരികൾക്കിടയിൽ വായിക്കപ്പെടേണ്ടേതാണെന്നും ഹരീഷ് പേരടി കുറിച്ചിരുന്നു

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

പ്രതിഷേധത്തില്‍ കൃത്യമായ വര്‍ഗീയതയുടെ കൂടിച്ചേരല്‍ നടക്കുന്നുണ്ട്. അത് പൗരത്വ ബില്ലു പോലെ തന്നെ അപകടമാണ്. ഏത് വഴിയിലൂടെ വന്നാലും വര്‍ഗീയത വിഷമാണ്. ജാഗ്രതൈ- ഹരീഷ് പേരടി വ്യക്തമാക്കി.

Hareesh Peradi facebook post

The post പ്രതിഷേധത്തില്‍ കൃത്യമായ വര്‍ഗീയതയുടെ കൂടിച്ചേരല്‍ നടക്കുന്നു; ഹരീഷ് പേരടി! appeared first on metromatinee.com Lifestyle Entertainment & Sports .