കന്നട നടി ചേതന രാജ് അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജിറിക്ക് വിധേയയായ താരം ബംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.

സര്‍ജറിയിലെ പിഴവാണ് മരണ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. സര്‍ജറി നടത്തിയ കോസ്‌മെറ്റിക് സെന്ററില്‍ നിന്ന നടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തില്‍ ദ്രാവമിറങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

ഡോക്ടര്‍മാരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ശസ്ത്രക്രിയയ്ക്ക് തങ്ങളുടെ സമ്മതം വാങ്ങുന്നതില്‍ ആശുപത്രി പരാജയപ്പെട്ടെന്നും ശരിയായ സൗകര്യങ്ങളില്ലാത്ത ഐസിയുവിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും അവര്‍ ആരോപിക്കുന്നു.

‘യാതൊരു മുന്‍കരുതലുകളുമില്ലാതെയാണ്  ഈ ശസ്ത്രക്രിയ നടത്തിയത്. തടി നീക്കാന്‍ ശരിക്കും ആവശ്യമുണ്ടെങ്കില്‍ മാത്രമേ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കൂ. ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോകുന്നതിന് മുമ്പ് സമ്മതപത്രത്തില്‍ ഒപ്പിട്ടത് അവളുടെ സുഹൃത്തായിരുന്നു’ നടിയുടെ പിതാവ് വരദരാജ് പറഞ്ഞു.

സര്‍ജറിക്ക് പിന്നാലെ ആരോഗ്യം മോശമായ നടിയെ കോസ്‌മെറ്റിക് സെന്ററില്‍ നിന്ന് ഖാഡെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹൃദയാഘാതം സംഭവിച്ച രോഗിയ്ക്ക് നല്‍കേണ്ട ചികിത്സകള്‍ ചേതനയ്ക്ക് നല്‍കണമെന്ന് പറഞ്ഞ് കോസ്‌മെറ്റിക് സെന്ററിലെ ജീവനക്കാര്‍ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്നു. 45 മിനിറ്റോളം സിആര്‍പി നല്‍കാന്‍ ശ്രമിച്ചുവെങ്കിലും ചേതനയുടെ ശരീരം പ്രതികരിച്ചില്ല. പിന്നീട് നടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Story Highlights;  Kannada Actor Dies After Fat Removal Surgery, Parents Blame Hospital