പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം വീണ്ടും ഉയർന്നുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ നിലപാട് വ്യക്തമാക്കി സിനിമ താരങ്ങളും രംഗത്ത് എത്തിയിരുന്നു. പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ നിലപാട് വ്യക്തമാക്കി വീണ്ടും ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നിലപാട് അറിയിച്ച് എത്തിയത്. കമല്‍ഹാസന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഈ മണ്ണ്പങ്ക് വെക്കരുതെന്ന് പറഞ്ഞ ഞങ്ങളുടെ പിതാവിനെ നിങ്ങള്‍ കൊന്നു..വീണ്ടും വീണ്ടും നിങ്ങള്‍ അദ്ദേഹത്തെ കൊന്നു കൊണ്ടിരിക്കുന്നത് ഞങ്ങളുടെ പിതാവ് മരിച്ചിട്ടില്ലാ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്..ആ മഹാത്മാവിന്റെ സ്വപ്നങ്ങള്‍ക്കായി നമ്മള്‍ സ്വപ്നം കണ്ടാല്‍ പങ്ക് വെച്ച മണ്ണുപോലും വീണ്ടും കൂടിച്ചേരും.അപ്പോള്‍ പൗരത്വത്തിന്റെ അടയാളങ്ങള്‍ക്കായി വര്‍ഗ്ഗീയത അടുത്ത അതിര്‍ത്തികള്‍ തേടേണ്ടിവരും..ഗാന്ധി പിന്നെയും പിന്നെയും ജനിച്ചു കൊണ്ടേയിരിക്കും…..

Hareesh Peradi

The post പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ച് വീണ്ടും ഹരീഷ് പേരടി! appeared first on metromatinee.com Lifestyle Entertainment & Sports .