തപ്‌സി നായികയാകുന്ന ഥപട് എന്ന ചിത്രം കാണുന്നത് വിലക്കണം എന്ന ആവശ്യം ഉന്നയിച്ച് ആളുകൾ രംഗത്ത്. ഹാഷ്ടാഗിലൂടെയാണ് പലരും ഇക്കാര്യം ആവശ്യപ്പെടുന്നത്.പൗരത്വബില്ലിനെതിരെ തപ്‌സി നടത്തിയ പ്രതിഷേധങ്ങളാണ് ഇതിനുകാരണം.

സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന താരങ്ങളിൽ ഒരാളാണ് തപ്‌സി പന്നു. അതുകൊണ്ടുതന്നെ നിരവധി സൈബര്‍ ആക്രമണങ്ങളും താരം നേരിടുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് ബോയ്‌ക്കോട്ട് ഥപ്പട് ഹാഷ്ടാഗ്. ജെ.എന്‍.യുവില്‍ മര്‍ദനത്തിനിരയായ വിദ്യാര്‍ഥികളെ തപ്‌സി സന്ദര്‍ശിക്കുകയും അവരോടൊപ്പം സമരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതാണ് ഒരുകൂട്ടം ആളുകളെ ചൊടിപ്പിച്ചത്. മുന്‍പ് ദീപിക പദുകോണിനെതിരെയും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തിയിരുന്നുഅനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ഥപ്പട് ഫെബ്രുവരി 28 നാണ് റിലീസ് ചെയ്യുന്നത്. ദിയ മിര്‍സ, പവലി ഗുലാട്ടി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

about tapsee pannu

The post പൗരത്വ ബില്ലിനെതിരെ തപ്‌സി പ്രതികരിച്ചു; ഥപട് കാണുന്നത് വിലക്കണം! appeared first on metromatinee.com Lifestyle Entertainment & Sports .