സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന ആളാണ് ഹരീഷ് പേരടി. ഇപ്പോളിതാ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഭരണഘടനാ ശില്‍പി ഡോ ബി ആര്‍ അംബേദ്കറുടെ വാക്കുകൾ ഫെയ്‌സ്ബുക്കില്‍ ഫേസ്ബുക്കിൽ പങ്കുവെച്ച് ഹരീഷ് പേരടി.

ഇന്ത്യ ഭാവിയിലെപ്പോഴെങ്കിലും രാജ്യതാത്പര്യത്തിനേക്കാള്‍ ഉപരിയായി ജാതിക്കും മതത്തിനും മുന്‍ഗണന കൊടുക്കുന്ന സ്ഥിതിവിശേഷം സംജാതമായാല്‍ രാജ്യം ഒരിക്കല്‍ കൂടി അപകടത്തിലാകും അത്തരമൊരു സ്ഥിതിവിശേഷം സംജാതമാകാതിരിക്കാന്‍ നാം ജാഗരൂകരായിരിക്കണമെന്ന് നടന്‍ ഹരീഷ് പേരടി.

പൗരത്വ ഭേദഗതി ബില്ല് രാജ്യസഭ കടന്നതോടെ രൂക്ഷ വിമര്‍ശനവുമായി സിനിമാ രംഗത്തെ പ്രമുഖരും രംഗത്ത് വന്നിരുന്നു. കമല്‍ഹാസന്‍, സിദ്ധാര്‍ഥ്, പാര്‍വതി എന്നിവര്‍ക്ക് പുറമേ പ്രശസ്ത ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്നയും ബില്ലിനെ വിമര്‍ശിച്ച് രംഗത്തെത്തി. വംശത്തിന്റെ, നിറത്തിന്റെ, ജാതിയുടെ, മതത്തിന്റെ പേരിലുള്ള സാമൂഹ്യ നിര്‍മ്മിതികള്‍ മനുഷ്യരാശിയുടെ അടിസ്ഥാന ധാര്‍മ്മികതക്കെതിരാണെന്നാണ് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ട്വീറ്റ് ചെയ്തത്.

about hareesh peradi facebook post

The post പൗരത്വ ഭേദഗതി ബില്ലിനെതിരെ ഹരീഷ് പേരടി! appeared first on metromatinee.com Lifestyle Entertainment & Sports .