ബിഗ് ബോസിലൂടെ തരംഗമായ താരമാണ് ബഷീർ ബാഷി . ബഷീറിന് രണ്ടു ഭാര്യമാരുണ്ടെന്ന വാർത്ത വലിയ ചർച്ച ആയിരുന്നു. ഇവർ ഇതിന്റെ പേരിൽ വലിയ വിമര്ശനങ്ങൾ കേട്ടിരുന്നു. ഇതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ബഷീർ ബഷി .

കഴിഞ്ഞ സീസണിൽ 85 ദിവസങ്ങളാണ് ഞാൻ ബിഗ്‌ബോസിൽ കഴിഞ്ഞത്. നല്ല അനുഭവങ്ങൾ അതിലുപരി നല്ല അവസ്ഥകൾ ആണ് അത് എനിക്ക് സമ്മാനിച്ചത്. അവിടെ നിന്നും എനിക്ക് നല്ല സുഹൃത്തുക്കളെ കിട്ടി, രഞ്ജിനി ചേച്ചി അനൂപേട്ടൻ, അർച്ചന, ദീപൻ അങ്ങിനെ നല്ല സുഹൃത്തുക്കളെയും ഒപ്പം വെറുപ്പ് വാങ്ങി തരുകയും ചെയ്ത ഒരിടമായിരുന്നു അവിടം. ഇന്നും ഇവരിൽ പലരുമായി എനിക്ക് നല്ല ബന്ധം തന്നെയാണ്.

പുതിയ സീസൺ വരുമ്പോൾ നിങ്ങളെ പോലെ തന്നെ ഞാനും ഒരുപാട് ആളുകളുടെ പേരുകൾ കേൾക്കുന്നു. സുനിത ദേവദാസ് ആര്യ, രഹാന ഫാത്തിമ, അങ്ങിനെ ഒരുപാടുപേർ. ആരൊക്കെയാകും ആ 16 പേർ എന്ന ഉത്തരത്തിനായി നമ്മൾക്ക് കാത്തിരിക്കേണ്ടി വരും എന്ന് തന്നെയാണ് പറയാൻ ഉള്ളത്, പക്ഷെ എന്റെ കാഴ്ചപ്പാടിൽ ഏറ്റവും കൂടുതൽ ചാൻസ് നിലനിൽക്കുന്നത് സുനിതാ ദേവദാസിനാണ്. അതേപോലെ എന്റെ അഭിപ്രായത്തിൽ വിവാദ താരങ്ങൾ വരുമ്പോൾ ആണ് സോഷ്യൽ മീഡിയ പ്രതികരണം കൂടുക.

പിന്നെ നമ്മുടെ സ്വന്തം ഫുക്രുവും , സോഷ്യൽ മീഡിയ ഫെയിം അജ്മൽ ഖാനും വരണം എന്നുണ്ട്. ബിഗ്‌ബോസിലൂടെ ഞാൻ നേരിടേണ്ടി വന്ന വെറുപ്പും പരിഹാസവും ഞാൻ തന്നെ സംവിധാനം നിർവ്വഹിക്കുന്ന കല്ലുമ്മക്കായിലൂടെ മാറ്റാനായി എന്ന ഗുണമുണ്ട്. പിന്നെ എന്റെ രണ്ടുഭാര്യമാരും, മക്കളും, സുഹൃത്തുക്കളും മാത്രമാണ് അതിലുള്ളത്, അത് കൊണ്ടുതന്നെ യാതൊരു ടെൻഷനും ഇല്ല. ഇനിയും പുതിയ ആളുകളെ ഉൾപ്പെടുത്തി വരും എപ്പിസോഡുകൾ കൂടുതൽ കളർ ആക്കാനാണ് നമ്മുടെ ആലോചന.” ബഷീർ ബഷി പറഞ്ഞു.

basheer bashi about kallummakkaya and big boss

The post ബിഗ്‌ബോസിലൂടെ ഞാൻ നേരിടേണ്ടി വന്ന വെറുപ്പും പരിഹാസവും മാറിയത് അങ്ങനെയാണ് – ബഷീർ ബാഷി appeared first on metromatinee.com Lifestyle Entertainment & Sports .