ബിഗ്‌ബോസിൽ എത്തിയതോടെ ഏറ്റവും കൂടുതൽ ആരാധകരെ സംബാധിച്ചിരിക്കുമാകയാണ് രജിത് കുമാർ.ഇതിനെ മുൻപ് അത്ര സുപരിചിതനല്ലാത്ത രജിത് ആദ്യ എപ്പിസോഡിൽ തന്നെ ബിഗ്‌ബോസിൽ നിന്നും പുറത്താക്കുമെന്നായിരുന്നു പലരും കരുതിയത്.എന്നാൽ വ്യക്തമായ ധാരണയോടെ ബിഗ്‌ബോസിൽ കളിക്കുന്ന ഒരു മത്സരാർത്ഥിയായി ഇപ്പോൾ രജിത് മാറിക്കഴിഞ്ഞു.

ഇപ്പോളിതാ ആര്യ രജിതിനെക്കുറിച്ച് ചിലത് പറയുകയാണ്.ബിഗ് ബോസ് എന്ന ഷോ അരിച്ചുകലക്കി കുടിച്ചിട്ടാണ് രജിത് മത്സരത്തിന് എത്തിയിരിക്കുന്നതെന്നാണ് ആര്യ പറയുന്നത്. കളിയിലുടനീളം രജിത് എപ്പോഴും ഒരാളെ കൂടെ കൂട്ടുമെന്നാണ് ആര്യയുടെ കണ്ടുപിടിത്തം. ഫുക്രു, പരീക്കുട്ടി, സുജോ എന്നിവരില്‍ തുടങ്ങി ഇപ്പോള്‍ അത് ദയയിലും പവനിലും എത്തിനില്‍ക്കുകയാണെന്ന് ആര്യ, ദയക്ക് പറഞ്ഞു കൊടുക്കുന്നത്. ആരുമില്ലെങ്കില്‍ ക്യാമറ നോക്കിയുള്ള സംസാരമാണ് രജിത്തിന്റെ അടവെന്നും ആര്യ പറഞ്ഞു.

ആര്യയുടെ തിയറി കേട്ടിരുന്ന എല്ലാവരും ഇത് തലകുലുക്കി സമ്മതിക്കുന്നുമുണ്ടായിരുന്നു. രജിത്ത് പറയുന്നത് എപ്പോഴും കേട്ടുകൊണ്ടിരിക്കേണ്ടെ കാര്യമില്ലന്നും അങ്ങനെ ഇനി ചെയ്യരുതെന്നും ആര്യ ദിയയോട് ആവശ്യപ്പെട്ടു. ദേഷ്യം തോന്നുന്നവരോട് പിന്നീട് ചിരിച്ചു കൊണ്ട് മിണ്ടാന്‍ തനിക്ക് സാധിക്കില്ലെന്ന് കുറച്ചു സമയത്തിനു ശേഷം ദയയും മറുപടി നൽകി.ആര്യ പറഞ്ഞ കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍ പവനാകും രജിത്തിന്റെ പുതിയ ഇര. കാള്‍ സെന്റര്‍ ടാസ്കിനു ശേഷം സാന്ദ്രയോട് ക്ഷുഭിതനായ പവന് ഉപദേശം കൊടുക്കുന്ന രജിതിനെ കഴിഞ്ഞ എപ്പിസോഡുകളില്‍ കണ്ടതാണ്. ഇനി വരും എപ്പിസോഡുകളില്‍ നിന്ന് ആര്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയോ ഇല്ലയോ എന്ന് രജിത് കുമാറിന്റെ കളികളില്‍ നിന്നും മനസ്സിലാകും.

ബിഗ് ബോസ് സീസൺ രണ്ടിലെ ചുറുചുറുക്കും പ്രതികരണ ശേഷിയും സജീവവും ആയ മത്സരാർഥികളിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്‌തിയാണ്‌ ഡോ.രജിത്ത് കുമാർ. ആദ്യ ആഴ്ച തന്നെ ബിഗ് ഹൗസിൽ ഒരു ഓളം തീർക്കാൻ രജിത്ത് കുമാറിന് സാധിച്ചിരുന്നു. തുടക്കത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധയും പ്രേക്ഷക പ്രീതിയും സമ്പാദിക്കാൻ രജിത്ത് കുമാറിന് സാധിച്ചിരുന്നു. തന്റെ ആശയങ്ങൾ മറ്റ് മത്സരാർഥികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നതിന്റെ പേരിൽ മത്സരാർഥികളിൽ നിന്ന് വളരെയധികം രൂക്ഷ വിമർശനങ്ങളും രജിത്ത് കുമാറിന് നേരിടേണ്ടി വന്നിരുന്നു.തുടക്കത്തിൽ തന്റെ പ്രതികരണങ്ങളും നിലപാടുകളിലും ഉറച്ചു നിന്ന രജിത്ത് കുമാർ പിന്നീട് മറ്റുള്ളവരാൽ ഒറ്റപ്പെട്ട് തുടങ്ങിയപ്പോൾ സ്വയം ഉളവാളിയുന്ന കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത്. രജിത്ത് കുമാറിന്റെ പല അഭിപ്രായങ്ങളും നിർദേശങ്ങളും ഒക്കെ വളരെയധികം രൂക്ഷമായ കയ്യേറ്റത്തിന് വരെ വഴിതെളിച്ചിയുന്നു.

about biggboss

The post ബിഗ്‌ബോസ്സിൽ രജിത്ത് എത്തിയതിന് പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ട്.. രജിത്തിന്റെ അടുത്ത ഇര ആ വ്യക്തിയാണ്! appeared first on metromatinee.com Lifestyle Entertainment & Sports .