സംഭവ ബഹുലമായ നിമിഷങ്ങളുമായി ബിഗ്‌ ബോസ് ഓരോ എപ്പിസോഡുകളും പിന്നിടുകയാണ്. മത്സരാർത്ഥികളുടെ വ്യത്യസ്ത മുഖങ്ങളും ഷോക്കിടെ കാണുന്നുണ്ട്.

എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ഒരു രോഗത്തിന്റെ പേരു വിളിച്ച് രജിത് കുമാറിനെ അവഹേളിച്ച മഞ്ജു പത്രോസിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു മോഹൻലാൽ. മഞ്ജുവിന്റെ ഭാഗത്ത് നിന്ന് മോശമായ വാക്ക് രജിത്തിന് നേരെ വന്നതാണ് പ്രശനത്തിന്റെ തുടക്കം

അതെ സമയം തന്നെ മഞ്ജുവിനെതിരെ ചില വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. മഞ്ജുവിൽ നിന്നും വിവാഹ മോചനം ഭർത്താവും കുടുംബവും ആവശ്യപ്പെട്ടു വെന്നുള്ള വാർത്തകളായിരുന്നു . ഇപ്പോൾ ഇതാ ആ വാർത്തയോട് പ്രതികരിക്കുകയാണ് ഭർത്താവ് സുനിച്ചൻ.

മഞ്ജുവിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് സുനിച്ചൻ വ്യാജ വാർത്തകളോട് പ്രതികരിച്ചത്. ഇത്തരം വാർത്തകൾ പ്രചരിച്ചതിൽ തനിക്ക് ദുഃഖം ഉണ്ട് . അതെ സമയം തന്നെ അതിൽ സത്യം ഇല്ലെന്നും സുനിച്ചൻ പറയുന്നു.

സുനിച്ചന്റെ വാക്കുകളിലൂടെ,

നമസ്കാരം ഞാൻ സുനിച്ചൻ ആണ് സംസാരിക്കുന്നത്. ഇപ്പോൾ ദുബായിൽ ആണുള്ളത്. ഒരു വര്ഷം ആയി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടിൽ ലീവിന് പോയിരുന്നു. പിന്നെ ബിഗ് ബോസ് എല്ലാരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാൻ ഇടയ്ക്ക് ഏഷ്യാനെറ്റിൽ ചെന്നിരുന്നുവെന്നും മഞ്ജുവിൽ നിന്നും ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേർത്ത് ഒരു വാർത്ത ഇടയ്ക്ക് കണ്ടു “

” ഞാൻ അത് ഏഷ്യാനെറ്റിൽ വിളിച്ചു ചോദിച്ചു. അപ്പോൾ അവർ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങിനെ ഒരു വാർത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്കിയിട്ടാണ് അവൾ ബിഗ് ബോസിൽ പോയത്”

“ഞാനും എല്ലാരും അവളെ സപ്പോർട്ട് ചെയ്യുന്നുണ്ട്. പിന്നെ അവൾ കഴിഞ്ഞ ഒരു എപ്പിസോഡിനകത്ത് കുഷ്ഠരോഗി എന്ന പരാമർശം നടത്തുകയുണ്ടായി. അതിനു ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായിൽ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്. പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയിൽ കണ്ടാൽ മതി. പിന്നെ എല്ലാരും ബിഗ് ബോസ് കാണണം മഞ്ജുവിനെ സപ്പോർട്ട് ചെയ്യണം, ഞാനും ചെയ്യാം” എന്നും ലൈവിലൂടെ സുനിച്ചൻ വ്യക്തമാക്കി.

big boss 2

The post ബിഗ് ബോസ് മത്സരാർത്ഥി മഞ്ജുവിൽ നിന്ന് ഡിവോഴ്സ് ആവിശ്യപ്പെട്ട് സുനിച്ചൻ; പ്രതികരണവുമായി സുനിച്ചൻ appeared first on metromatinee.com Lifestyle Entertainment & Sports .