നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ടിക് ടോക് താരമായ യാസിറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഈ കേസുമായി തനിയ്ക്ക് ബന്ധമില്ലെന്നും പൊലീസ് വിളിപ്പിച്ചതിനാല്‍ മാത്രമാണ് വന്നതെന്നും യാസിര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദുബായിലായിരുന്ന യാസിര്‍ കോവിഡായതിനാലാണ് നാട്ടിലെത്തിയത്. യാസിറിന്റെ ഫോട്ടോ കാണിച്ചാണ് സംഘം വിവാഹത്തട്ടിപ്പിന് ഒരുങ്ങിയത്.
ഷംന കാസിം തട്ടിപ്പ് കേസില്‍ നിര്‍മാതാവിന്റെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. വിവാഹത്തട്ടിപ്പ് സംഘം ചെന്നതിനു പിന്നാലെയാണ് നിര്‍മാതാവ് ഷംനയുടെ വീട്ടില്‍ ചെന്നതെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു.

The post ബ്ലാക്‌മെയിലിങ് കേസിൽ ടിക് ടോക് താരത്തെ പൊലീസ് ചോദ്യം ചെയ്യുന്നു appeared first on metromatinee.com Lifestyle Entertainment & Sports .