വിധിയെ തടുക്കാൻ ആർക്കും സാധിക്കില്ല… ഭാഗ്യലക്ഷ്യയുടെയും കൂട്ടരുടെയും ആ വിധി ഇന്നറിയാം. വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്നു പേരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത് ഭാഗ്യലക്ഷ്മിയെ കൂടാതെ ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയാ സന എന്നിവരാണ് കേസിലെ പ്രതികള്‍. മൂന്ന് ആഴ്ചയായി ഒളിച്ചുപാര്‍ക്കുകയാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും .ജാമ്യം കിട്ടിയാല്‍ കോടതിയില്‍ കീഴടങ്ങാം. ജാമ്യംകിട്ടിയില്ലെങ്കില്‍ മൂന്നു പേരും അകത്തുപോയതു തന്നെ. വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ്ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍,ദിയ സന എന്നീ മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ഇന്ന് ഹൈക്കോടതി ് പരിഗണിക്കുക.

ഒന്നര മാസമായി അറസ്റ്റുഭയന്ന് ഒളിവില്‍ കഴിയുന്ന മൂന്നു സ്ത്രീകളുടെ കാര്യത്തില്‍ കോടതിക്ക് ഇന്നു തീരുമാനം പറഞ്ഞേ തീരൂ. തെറിയും അസഭ്യവും വിജയ് പി നായര്‍ വിളിച്ചു എന്നതിലുപരി അയാളെ മുറിയില്‍ കയറി സംഭവവുമായി ബന്ധമില്ലാത്ത
രണ്ടു സ്ത്രീകളെ കൂട്ടി തലങ്ങും വിലങ്ങ് അടിച്ചതും ചൊറിചണം വാരിയിട്ടതുംലാപ് ടോപ് അപഹരിച്ചതുമൊക്കെയായി കേസിന്റെ വകുപ്പുകള്‍ അപ്പാടെ മാറിമറിഞ്ഞിരിക്കുന്നു. വിജയ് താമസിക്കുന്ന ലോഡ്ജില്‍ അതിക്രമിച്ചുകയറി അയാളുടെ മുറിയില്‍ അനുമതിയില്ലാതെ കടന്നാണ് മൂവരും ആക്രമണം
നടത്തിയതെന്നതാണ് കേസിലെ ഉള്ളടക്കം. എന്നാല്‍ വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞ്പ രിഹരിക്കാനാണ് പോയതെന്നുമുള്ള ഭാഗ്യലക്ഷ്മി- ശ്രീലക്ഷ്മി ടീമിന്റെ വാദം കോടതി മുഖവിലയ്‌ക്കെടുക്കുമോ എന്നു സംശയമാണ്.

അജ്ഞാത കേന്ദ്രത്തില്‍മൊബൈലും വാട്‌സ് ആപ്പും ഇന്റര്‍നെറ്റും ഫേസ് ബുക്കും അടച്ചുപൂട്ടിഒളിവില്‍ കഴിയുന്ന മൂവരെയും പുറത്തു കൊണ്ടുവരേണ്ടത് കോടതിയുടെയും ആവശ്യമാണ്. മൂന്നു പേരും സ്ത്രീകളാണെന്ന പരിഗണന നല്‍കേണ്ടിവരും. അറസ്റ്റ്
തടയണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിജയ് പി നായര്‍ തിരികെ പ്രകോപനപരമായി പെരുമാറുകയായിരുന്നു.
വിജയ് പി. നായരുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസിന്കൈ, മാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത്കൊണ്ടുപോയതെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങള്‍ക്ക്സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ്ത ടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. യൂട്യൂബറെ മുറിയില്‍ കയറി കൈയേറ്റം ചെയ്‌തെന്ന കേസില്‍
മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തല്‍ക്കാലംഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതിതുടര്‍നടപടികളെന്ന നിലപാടിലാണ്. ഇവര്‍ എവിടെയുണ്ടെന്നതിന് പോലീസിന്
വ്യക്തമായ സൂചനയുണ്ടുതാനും. വിജയ് പി. നായരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പൊലീസിലേല്‍പ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയുംകൈയേറ്റവും നിലനില്‍ക്കില്ലെന്നാകും പ്രധാനമായും ഇവര്‍ വാദിക്കുക. അതേസമയം വീഡിയോ സഹിതം തെളിവുള്ളതിനാല്‍ പിടിച്ചുപറി എന്നതിലുപരി, ദേഹോപദ്രവമേല്‍പ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് പൊലീസ് നിലപാട്ക ടുപ്പിച്ചാല്‍ വിഷയം ആകെ മാറും. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയെ സെഷന്‍സ് കോടതിയില്‍ പൊലീസ്ശ ക്തമായി എതിര്‍ത്തിരുന്നു. കേരളം അടുത്ത കാലത്ത് കണ്ട അപൂര്‍വം അടിപിടിക്കേസില്‍ ഇന്ന് നിര്‍ണായ തിരുമാനമാണ് ഹൈക്കോടതി പുറപ്പെടുവിക്കുക.

The post ഭാഗ്യലക്ഷ്മിയുടെ വാദം പൊളിയും! ആ തെളിവുകൾ തമ്പാനൂർ പൊലീസിന് മാത്രം ഇത്രയും പ്രതീക്ഷിച്ചില്ല അറസ്റ്റിലേക്ക് തന്നെ! appeared first on metromatinee.com Lifestyle Entertainment & Sports .