ഭാര്യ ഒൻപത് മാസം ഗർഭിണിയാണ് , എങ്ങനെയെങ്കിലും രക്ഷിക്കണം – പൊട്ടിക്കരഞ്ഞു കൊണ്ട് അപ്പാനി ശരത്

മഴക്കെടുതികൾ അവസാനിക്കുന്നില്ല. ഇനിയും മഴ കനക്കുകയാണ് കേരളത്തിൽ . നിരവധി സിനിമ താരങ്ങളും മഴയിൽ പെട്ടിരുന്നു. ധർമജനും സലിം കുമാറുമടക്കം പല താരങ്ങളും സഹായം അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

ഇപ്പോൾ നടൻ അപ്പനി ശരത് സാഹായമഭ്യർത്ഥിച്ച് പൊട്ടിക്കരഞ്ഞു ഫേസ്ബുക്ക് ലൈവിൽ എത്തിയിരിക്കുകയാണ്. ചെങ്ങന്നൂർ മുഴുവൻ വെള്ളത്തിലായിരിക്കുകയാണ്. ചെന്നൈയിൽ ഷൂട്ടിംഗ് തിരക്കിലാണ് അപ്പനി ശരത്. തന്റെ ഭാര്യയ്ക്ക് വേണ്ടിയാണു അപ്പനി സാരത് ലൈവിൽ വന്നത്.

ഒൻപത് മാസം ഗർഭിണിയാണ് ഭാര്യ. ചെങ്ങന്നൂർ വെണ്മണിയിലാണ് ഭാര്യ. അവിടെ വെള്ളം കേറിയെന്ന വാർത്ത കേട്ട ആശങ്കയിലാണ് അപ്പനി ശരത്. യാതൊരു വിവരങ്ങളും അറിയാൻ സാധിക്കുന്നില്ല. അവർ സുരക്ഷിതരാണോ എന്നാണ് അപ്പനി പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിക്കുന്നത്. ഭാര്യക്കൊപ്പം ആളുകളുണ്ടെങ്കിലും അവർ ഗര്ഭിണിയായതു കൊണ്ടാണ് അപ്പനി വളരെ ആശങ്കയിൽ.

appani sarath live video seeking help

The post ഭാര്യ ഒൻപത് മാസം ഗർഭിണിയാണ് , എങ്ങനെയെങ്കിലും രക്ഷിക്കണം – പൊട്ടിക്കരഞ്ഞു കൊണ്ട് അപ്പാനി ശരത് appeared first on metromatinee.com Lifestyle Entertainment & Sports .