ടെലിവിഷൻ റിയാലിറ്റി ഷോകളിൽ വലിയ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പരിപാടിയാണ് ‘സരിഗമപ’. സീ നെറ്റ്വര്‍ക്കിന്‌റെ സരിഗമപ എന്ന റിയാലിറ്റി ഷോ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയപ്പോൾ മലയാളി പ്രേക്ഷകർക്ക് വേണ്ടി സീ കേരളം മലയാളത്തിലും സരിഗമപ വേദിയൊരുക്കി.ഗായിക സുജാത,സംഗീത സംവിധായകരായ ഗോപീ സുന്ദര്‍, ഷാന്‍ റഹ്മാന്‍ തുടങ്ങിയവരാണ് പരിപാടിയില്‍ വിധികര്‍ത്താക്കലാളായുള്ളത്.
മികച്ച പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ ഷോയില്‍ കഴിഞ്ഞ ദിവസം നടി ഭാവന അതിഥിയായി എത്തിയിരുന്നു. മത്സരാര്‍ത്ഥികളില്‍ ഒരാളായ പുണ്യ തന്റെ ജീവിതാനുഭവങ്ങള്‍ ഷോയില്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിതുമ്ബലോടെ പുണ്യ പറഞ്ഞ ഈ ദുരിത ജീവിതകഥ ആരാധകരുടെയും കണ്ണ് നനയിക്കുകയായിരുന്നു.

ഭാവന എത്തിയത് പുണ്യയെ കാണാന്‍ കൂടിയായിരുന്നു. ചെറുപ്പത്തിലേ അച്ഛനെ നഷ്ടമായ ഒരാളാണ് പുണ്യ, താന്‍ സംഗീതം പഠിക്കാനായി താണ്ടിയ കടമ്ബകള്‍ വേദിയില്‍ താരം പങ്കുവച്ചു. ‘ അച്ഛന്‍ മരിച്ച ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നു പുറത്തായി. അമ്മയുടെ വീട്ടില്‍ എത്തിയെങ്കിലും അവര്‍ക്കും ബാധ്യതയായി. അമ്മ പിന്നീട് ചെറിയ ഒരു വീട് വാങ്ങി. അടുത്തുള്ള ഒരു ചേച്ചിയെ സംഗീതം പഠിപ്പിക്കാന്‍ മാഷ് എത്തുന്ന നേരം അവിടെ പോയി ഇരുന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. എന്നാല്‍ അവര്‍ പോയതോടെ അതും മുടങ്ങി. സംഗീതം പഠിക്കാനുള്ള പണം ഇല്ലായിരുന്നു. അതിനിടെ അമ്മ തളര്‍ന്നു പോയി.’

റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധി ഒരു വിഷയമല്ല .അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച സീ കേരളം വൈവിധ്യമാര്‍ന്ന പരിപാടികളുമായിട്ടാണ് മുന്നോട്ടുപോവുന്നത്. സരിഗമപ റിയാലിറ്റി ഷോ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് അറിയുന്നത്‌.

bhavana in sa re ga ma pa

The post ഭാവന എത്തിയത് പുണ്യയെ കാണാന്‍!! റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ പുണ്യയുടെ ജീവിതത്തിൽ സംഭവിച്ചത്… appeared first on metromatinee.com Lifestyle Entertainment & Sports .