തിരുവനന്തപുരം: മദ്യവില വര്‍ധനയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യത്തിന്റെ വില വര്‍ധിപ്പിച്ചത് ഡിസ്റ്റിലറി ഉടമകളുമായുള്ള ഗൂഢാലോചനയാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഈ സര്‍ക്കാരിന്റെ കാലത്ത് മദ്യത്തിന് 14 ശതമാനം വില വര്‍ധിപ്പിച്ചു. 120 കോടിയുടെ അധിക വരുമാനം ഡിസ്റ്റിലറികള്‍ക്കുണ്ടായി. സംഭവത്തില്‍ 100 കോടിയുടെ അഴിമതിയാണ് നടന്നതെന്നും അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഫണ്ട് കണ്ടെത്താനുള്ള നീക്കമാണിതെന്നും ചെന്നിത്തല ആരോപിച്ചു. വിലവര്‍ധനവ് സംബന്ധിച്ച് എകെജി സെന്ററില്‍ വച്ച് ചര്‍ച്ച നടന്നോ, മുഖ്യമന്ത്രിക്ക് അറിവുണ്ടോ […]

The post മദ്യവില വര്‍ധനവില്‍ 100 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല; മറുപടിയുമായി മന്ത്രി ടിപി രാമകൃഷ്ണന്‍ appeared first on Reporter Live.