മധുര രാജയിൽ സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസും !! മമ്മൂക്കക്കൊപ്പം പൊളിച്ചടുക്കാൻ സണ്ണി റെഡി….

2010ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജാ ഉടൻ തന്നെ തിയ്യേറ്ററുകളിൽ എത്തുമെന്ന സൂചന. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെക്കുറെ പൂർത്തിയായതായാണ് വിവരം. ആദ്യ പകുതിയിൽ മമ്മൂട്ടിക്കൊപ്പം തിളങ്ങിയ പൃഥ്വിരാജ് ഇല്ലെങ്കിലും മധുരയിലെ ഗുണ്ടാനേതാവ് രാജയുടെ കഥപറയുന്ന മധുര രാജക്കായി ആരാധകർ കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മറ്റൊരു വാർത്ത കൂടി പുറത്തു വന്നിട്ടുണ്ട്. ചിത്രത്തിൽ സണ്ണി ലിയോണിന്റെ ഒരു ഐറ്റം ഡാൻസ് ഉണ്ടാകുമെന്നാണ് ആ റിപ്പോർട്ടുകൾ. ഈ വാർത്ത ഇത് വരെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സത്യമാണെന്ന് ഇൻഡസ്ട്രിയിൽ സംസാരമുണ്ട്. ഇതിനായി നിർമ്മാതാക്കളും സംവിധായകനും സണ്ണി ലിയോണിനെ ബന്ധപ്പെട്ടെന്നും, പൂർണ്ണ സമ്മതം താരം അറിയിച്ചതായും പറയപ്പെടുന്നു.

എന്തായാലും മമ്മൂട്ടിയുടെ കൂടെ ആടിപ്പാടാൻ സണ്ണി ലിയോൺ സമ്മതം അറിയിച്ച സ്ഥിതിക്ക് മലയാളത്തിൽ സണ്ണി ലിയോൺ അഭിനയിക്കുന്ന ആദ്യ ചിത്രമായി മധുരരാജാ മാറുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ചിത്രം അടുത്ത ഓണത്തിന് റിലീസിനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

Sunny Leone in Madhuraraja

The post മധുര രാജയിൽ സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസും !! മമ്മൂക്കക്കൊപ്പം പൊളിച്ചടുക്കാൻ സണ്ണി റെഡി…. appeared first on metromatinee.com Lifestyle Entertainment & Sports .