മലയാള സിനിമയുടെ ഇഷ്ട്ട നായികയാണ് ഭാവന,ഈ താരത്തിന് ഇന്നും മലയാളി പ്രേക്ഷകർ നൽകുന്ന പിന്തുണ ചെറുതൊന്നുമല്ല, ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്,മാത്രമല്ല “ഒരു ജീവിയുടെ പരിണാമത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് ചിത്രശലഭം.കൂടാതെ ഒരു പ്യൂപ്പയിൽ നിന്നും അതിമനോഹരമായി പറന്നുയർന്ന് പോകുന്ന കാഴ്ച എത്ര മനോഹരമാണ്.അങ്ങനെയാണ് ചില മനുഷ്യരും,അതുപോലെ ചിത്രശലഭത്തെ പോലെ ചിറകു വിടർത്തി പറക്കുകയാണ് മലയാളികളുടെ പ്രിയ താരം ഭാവനയും.ഇപ്പോഴിതാ മനോഹരമായ പരിവർത്തനത്തിന്റെ ചിറകുകൾ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ ഭാവന പങ്കുവച്ച അതിമനോഹര ചിത്രം പറയുന്നതും അതു തന്നെ.

മലയാള സിനിമയിൽ നിറഞ്ഞു നിന്ന ഭാവന മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.കൂടാതെ ഇടയ്ക്കിടെ തന്റെ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും ഭാവന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

മലയാള സിനിമയുടെ ഭാഗ്യ നായികയായ ഭാവന വിവാഹ ശേഷം തിരികെ എത്തിയിട്ടില്ല,എങ്കിലും വിവാഹശേഷം ഭാവന സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.2 വർഷമായി താരതത്തിന്റെ വിവാഹം കഴിഞ്ഞിട്ട്, 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.അത് മാത്രമല്ല അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നു നിൽക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന വരാണ്.

about bhavana

The post മനോഹരമായ പരിവർത്തനത്തിന്റെ ചിറകുകൾ;ശലഭത്തെ പോലെ ഉയരങ്ങളിലേക്ക് പാറിപ്പറന്ന് ഭാവന! appeared first on metromatinee.com Lifestyle Entertainment & Sports .