മികച്ച അഭിനയവും ഒത്ത സൗന്ദര്യവുമുള്ള നൃത്തകിയും നടിയുമാണ് ഷംന കാസിം. മികച്ച അഭിനേത്രിയാണെങ്കിലും നല്ല കുറച്ച് സിനിമകളിലെ ഷംന അഭിനയിച്ചിട്ടുള്ളു. എങ്കിലും മോഹന്‍ലാല്‍, മമ്മൂട്ടി, തമിഴ് നടൻ സൂര്യ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയായിരുന്നു മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. കെവി ആനന്ദ് ചിത്രമായ കാപ്പാനിലൂടെയാണ് സൂര്യയ്ക്കും മോഹൻലാലിനുമൊപ്പം ഷംന അഭിനയിച്ചത്. പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. മുൻ നിര താരങ്ങളുടെ ഒപ്പം അഭിനയിക്കാനായതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഷംന.

മലയാളത്തില്‍ നിന്നും തമിഴിലേക്കെത്തിയപ്പോള്‍ വലിയ താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാനായില്ലേയെന്ന് എല്ലാവരും ചോദിക്കാറുള്ളതായി ഷംന പറയുന്നു. വലിയ സ്റ്റാറിന്‍റെ സിനിമയില്‍ ഒരു വലിയ വേഷമാണ് ചെയ്തത്. കാപ്പാനില്‍ സമുദ്രക്കനിയുടെ ഭാര്യയായാണ് താനെത്തുന്നത്. എന്നാല്‍ കോംപിനേഷന്‍ സീനുകളെല്ലാം സൂര്യ സാറിനൊപ്പമായിരുന്നു. ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞുവെന്നും താരം പറഞ്ഞു.

ഷോയിലും മറ്റുമായി സൂര്യ സാറിനെ കണ്ടിട്ടുണ്ട്. നടികര്‍ സംഘം ഷോയിലൊക്കെ കാണുകയും സംസാരിക്കാറുമുണ്ട്. എന്നാല്‍ അത് പോലെയല്ല നമ്മള്‍ വര്‍ക്ക് ചെയ്യുന്പോള്‍ വേറൊരു സ്റ്റൈലായിരിക്കും. നമ്മുടെ ക്ലോസപ്പ് എടുക്കുകയാണെങ്കിലും ഓപ്പോസിറ്റ് ഡയലോഗ് പുള്ളിക്കാരന്‍ ക്യാമറയെ നോക്കിപ്പറയും. അത് അസിസ്റ്റന്‍റെ ഡയറക്ടേഴ്സിനെക്കൊണ്ടല്ല പറയിപ്പിക്കുന്നത്. അദ്ദേഹം തന്നെ അവിടെ എവിടെയെങ്കിലുമിരുന്നായിരിക്കും പറയുക.

സീനിയേഴ്സില്‍ നിന്നും പഠിച്ച പാഠം അവർക്ക് ഭയങ്കര ഡെഡിക്കേഷനാണ്, അത് മമ്മൂക്കായായാലും ലാലേട്ടനായാലും സൂര്യ സാറായാലും അവരില്‍ നിന്നും കണ്ടുപഠിച്ച കാര്യം കൂടിയാണിത്. നമ്മളൊക്കെ ഭയങ്കര ലേസിയാണ്, ഒരു മിനിറ്റ് കിട്ടിയാല്‍ അവിടേയും ഇവിടേയും പോയിരിക്കും. കാരവാനില്‍ ഇരിക്കും. എന്നാല്‍ അങ്ങനെയൊന്നുമല്ല, സീനിയേഴ്സിനൊപ്പം പ്രവര്‍ത്തിക്കുന്പോഴാണ് പല കാര്യങ്ങളും പഠിക്കാനാവുന്നതെന്നും ഷംന പറയുന്നു.
തമിഴകത്തു നിന്നും മികച്ച അവസരങ്ങള്‍ തേടിയെത്തിയതോടെയാണ് ഷംന മലയാള സിനിമയെ ഉപേക്ഷിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളും അഭിനയ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളുമായിരുന്നു തന്നെത്തേടിയെത്തിയിരുന്നതെന്നും താരം പറഞ്ഞിരുന്നു.

സ്വന്തം കഥാപാത്രത്തെക്കുറിച്ച്‌ മാത്രമല്ല മറ്റുള്ളവരെക്കൂടി കംഫര്‍ട്ടാക്കിയതിന് ശേഷമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കാറുള്ളത്. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച്‌ നിരവധി പേര്‍ വാചാലരായിരുന്നു. കുട്ടനാടന്‍ ബ്ലോഗിനിടയില്‍ ഒരു ഡയലോഗ് പറയാനായി താന്‍ ഏറെ ബുദ്ധിമുട്ടിയപ്പോള്‍ അദ്ദേഹം തന്നെയായിരുന്നു പിന്തുണച്ചതെന്ന് നേരത്തെ ഷംന പറഞ്ഞിരുന്നു. മമ്മൂട്ടി നല്‍കിയ ആത്മവിശ്വാസമാണ് നീന എന്ന പോലീസ് ഓഫിസറെ മനോഹരമാക്കിയതെന്നും താരം പറയുന്നു. പോലീസുകാരിയൊക്കെയാവുമ്ബോള്‍ അല്‍പ്പം ഗമയൊക്കെ വേണ്ടേയെന്ന് പറഞ്ഞത് അദ്ദേഹമാണ് കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവും നല്‍കിയതും മമ്മൂക്കയാണ്. ഷംന പറഞ്ഞു.

shamna kasim about mammootty,mohanlal,surya

The post മമ്മൂക്കയായാലും ലാലേട്ടനായാലും സൂര്യ സാറായാലും അവരിൽ നിന്നും കണ്ടുപഠിച്ച കാര്യമിതാണ് -ഷംന കാസിം !!! appeared first on metromatinee.com Lifestyle Entertainment & Sports .