സിനിമയിൽ സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും നിലനിൽക്കുന്നവരാന് നായികമാർ . മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാള സിനിമയിൽ കഴിവിനാണ് മുൻ‌തൂക്കം നൽകുന്നത് . അതുകൊണ്ടു തന്നെ സൈസ് സീറോ സങ്കൽപമൊന്നും മലയാള സിനിമയെ സ്പർശിക്കാറേ ഇല്ല.

എന്നാൽ കാലങ്ങൾ നായികമാരിൽ വലിയ മാറ്റങ്ങൾ വരുത്താറുണ്ട് . ഇന്ന് മുൻനിരയിൽ നിൽക്കുന്ന പല നായികമാരും സിനിമയിൽ തുടക്കത്തിൽ വന്നതുപോലെയെ അല്ല. വലിയ മെയ്ക്ക് ഓവറാണ് ഇവർക്ക് സംഭവിക്കാറുള്ളത്.

ചിലർ സിനിമയിൽ നിലനിൽക്കാൻ വേണ്ടിയും ചിലർ വിവാഹ ശേഷം സിനിമയിലേക്ക് മടങ്ങി എത്താനും ഇത്തരത്തിൽ രൂപമാറ്റം നടത്തുന്നു. നവ്യ നായർ , പാർവതി തിരുവോത്ത് എന്നിങ്ങനെ ഒട്ടേറെ നായികമാർ ഗംഭീര മെയ്ക്ക് ഓവർ നടത്തിയിട്ടുണ്ട്.

മഞ്ജു വാര്യർ

ശാലീന സൗന്ദര്യത്തോടെയാണ് മഞ്ജു വാര്യർ സിനിമയിലേക്ക് എത്തിയത് . നീണ്ട മുടിയും നാട്ടിൻപുറത്തുകാരി വന്ന മഞ്ജു പക്ഷെ നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരികെ എത്തിയപ്പോൾ നാടത്തിയ മെയ്ക്ക് ഓവർ വേറെ ലെവൽ തന്നെയാണ്. അതീവ മോഡേൺ ആയി , ഒപ്പം പ്രായം പകുതിയോളം കുറഞ്ഞത് പോലെയും.

നവ്യ നായർ

പലപ്പോളും മഞ്ജു വാര്യരെ അനുസ്മരിപ്പിച്ചാണ് നവ്യ മലയാള സിനിമയിൽ എത്തിയത് . അയല്പക്കത്തെ കുട്ടി എന്ന ഇമേജ് ആണ് നവ്യക്ക് ലഭിച്ചത് . എന്നാൽ വിവാഹ ശേഷം നവ്യയുടെ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. ലേഡി മമ്മൂട്ടി എന്നൊക്കെയാണിപ്പോൾ വിളിപ്പേര് . സൂമ്പ ഡാൻസിലൂടെയും മറ്റും ഫിറ്റ്നസ് നിലനിര്ത്തി അതീവ സുന്ദരി ആയിരിക്കുകയാണ് നവ്യ ഇപ്പോൾ.

ഭാവന

ചുരുണ്ട മുടിയുമായെത്തിയ ഭാവന അത്ര നടൻ അല്ലെങ്കിലും ഒരു ശാലീനത ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഭാവനയുടെ വേറെ തന്നെയാണ് . അതീവ സുന്ദരിയായി ഭാവന. മലയാള സിനിമയിൽ സജീവമല്ലെങ്കിലും ഭാവനയുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾക്ക് ആരാധകർ കൂടുതലാണ്.

രമ്യ നമ്പീശൻ

തനി നാടൻ കുട്ടിയായാണ് രമ്യയും സിനിമയിലെത്തിയത്. നീണ്ട മുടിയും ചന്ദന കുറിയുമായി എത്തിയ രമ്യ സിനിമയിൽ അവസരങ്ങൾക്കായാണ് മേക്ക് ഓവർ നടത്തിയത്. ഇപ്പോൾ രമ്യയും മോഡേൺ സുന്ദരിയാണ് .

പാർവതി തിരുവോത്ത്

മെലിഞ്ഞു ചുരുണ്ട മുടിയുമായി എത്തിയ പാർവതി ആണ് മെയ്ക്ക് ഓവറിൽ മുൻപന്തിയിൽ. ഇപ്പോൾ ഷോർട് ഹെയരും വട്ട കണ്ണടയുമായി ബുദ്ധിജീവി മെയ്ക് ഓവറിലാണ് പാർവതി .

ഭാമ

ഇത്രയും സുന്ദരിയും നീളൻ മുടിയുമുള്ള നടിയെ മലയാളികൾ നെഞ്ചിലേറ്റുകായായിരുന്നു. പിനീട് കന്നഡ സിനിമയിൽ സജീവമായതോടെ ഭാമ വമ്പൻ മെയ്ക്ക് ഓവർ നടത്തി .

നമിത പ്രമോദ്

സത്യൻ അന്തിക്കാടിന്റെ പുതിയ തീരത്തെ നായികയായി എത്തിയത് നമിതയുടേതും വലിയൊരു മേക്ക് ഓവർ ആയിരുന്നു. ഇപ്പോൾ അതീവ ഗ്ലാമറസ് ആണ് നമിത.

അമല പോൾ

ഒരു നായികയാകാനുള്ള സൗന്ദര്യമുണ്ടോ എന്ന് മലയാളികൾ ആശങ്ക പുലർത്തിയിട്ട നടിയാണ് അമല . എന്നാൽ ആദ്യകാല ചിത്രങ്ങളിലെ അമല അല്ല ഇന്ന് കാണുന്നത്. അതീവ സുന്ദരിയും ഗ്ലാമറസുമായി .

അനുപമ പരമേശ്വരൻ

മലയാള സിനിമയിൽ പ്രേമത്തിലെ മേരിയായി അരങ്ങേറിയ അനുപമ ഇപ്പോൾ കന്നടയിലും തെലുങ്കിലുമാണ് സജീവം. ചുരുണ്ട മുടിയുമായി ആരങ്ങേറിയ അനുപമ ലുക്കിൽ വലിയ മാറ്റമാണ് വരുത്തിയത്.

നയൻ താര

നയൻതാരയുടെ മാറ്റമാണ് മലയാള സിനിമയിലെ നായികമാരുടെ ഊർജം തന്നെ . ഓരോ വർഷവും അവർ ചെറുപ്പം കാത്തു സൂക്ഷിച്ച് വലിയ മാറ്റമാണ് വരുത്തുന്നത്.

actresses before and after

The post മലയാള സിനിമയും കാലവും നായികമാർക്ക് വരുത്തിയ മാറ്റങ്ങൾ ! മഞ്ജു വാര്യർ മുതൽ ഭാവനയും അനുപമയും വരെ ! appeared first on metromatinee.com Lifestyle Entertainment & Sports .