തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ആശുപതിയിൽ മാസ്‌ക് ധരിച്ച ശാലിനിയുടെയും അജിത്തിൻെറയും ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്

ശാലിനിയും അജിത്തും ആശുപ്രതിയിലെ ജീവനക്കാരോട് സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇത്
മാസ്‌ക് ധരിച്ചാണ് ഇരുവരും എത്തിയത്. ആശുപത്രി റിസപക്ഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവന്നത്. ഇരുവരും ആശുപത്രിയിലേക്ക് പോയതെന്തിനാണെന്നുള്ള കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല.

ട്വിറ്ററിലൂടെയായിരുന്നു അജിത്തിന്റേയും ശാലിനിയുടേയും വീഡിയോ പുറത്തുവന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയതും. ഇതോടെയാണ് ആരാധകര്‍ ഇവരുടെ വരവിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചെത്തിയത്. അത്തരത്തിലുള്ള കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇവരോട് അടുത്ത വൃത്തങ്ങള്‍ വൈകാതെ തന്നെ പ്രതികരണവുമായെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

The post മാസ്ക് ധരിച്ച് താര ദമ്പതികൾ ആശുപത്രിയിൽ; ഞെട്ടലോടെ ആരാധകർ appeared first on metromatinee.com Lifestyle Entertainment & Sports .