നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു കഴിഞ്ഞ ദിവസം മാസ്റ്റർ തിയേറ്ററുകൾ എത്തിയത്. എല്ലാ ആരാധകരെയും തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണ് മാസ്റ്റർ എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഒറ്റ ദിവസം കൊണ്ട് മാസ്റ്ററിന് റെക്കാർഡ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസത്തെ പ്രദർശനം കൊണ്ട് സിനിമയിലെ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി. വരും ദിവസങ്ങളിലും ഈ സ്ഥിതി തുടരുമെന്നാണ് തീയേ റ്റർ ഉടമകൾ പറയുന്നത്.

അതെ സമയം ലോകമെമ്പാടും മാസ്റ്ററിന് വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്‌ട്രേലിയയിൽ റിക്കാർഡ് സൃഷ്ടിച്ചു. മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കേരളത്തിലെ തീയറ്ററുകളിൽ ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാസ്റ്റർ ഒരു മാസ്സ് ആണെന്നാണ് പ്രേക്ഷക പ്രതികരണം .

ആരാധകര്‍ക്കൊപ്പം തീയേറ്ററിലെത്തിയാണ് ദിലീപ് സിനിമ കണ്ടത്.ചാലക്കുടിയിലെ തന്‍റെ തീയേറ്ററിൽ അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം സംഘടനയുടെ അംഗങ്ങൾക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രങ്ങൾ ദിലീപിന്‍റേയും വിജയ്‍യുടേയും ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്

മാസ്റ്ററിൽ അഭിനയിച്ചവരും അണിയറപ്രവർത്തകരും തമിഴ് നാട്ടിൽ ആരാധകരോടൊപ്പമിരുന്ന് സിനിമ കാണാനായി എത്തിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക, നടന്മാരായ ശന്തനു, അര്‍ജുൻ, സംഗീത സംവിധായകൻ അനിരുദ്ധ് തുടങ്ങിയവരാണ് തീയേറ്ററിലെത്തി സിനിമ കാണാനെത്തിയവര്‍.

The post മാസ്റ്റർ റെക്കോർഡ്; ഒറ്റ ദിവസം കൊണ്ട് കോടികൾ വാരിക്കൂട്ടി, വിതരണക്കാർക്ക് ലഭിച്ചത്! appeared first on metromatinee.com Lifestyle Entertainment & Sports .