മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ ചിത്രത്തിൽ നായികയായി അഭിനയിച്ചപ്പോൾ തന്നെ നിരാശപ്പെടുത്തിയ കാര്യം തുറന്നു പറഞ്ഞ് നടി ഗോപിക അനിൽ . മെട്രോ മാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

മഞ്ഞ് മൂടിയ ഹിഹിമാചൽ താഴ്വരകളിൽ ആയിരുന്നു ചിത്രത്തിന്റെ ഗാന രംഗങ്ങൾ ചിത്രീകരിച്ചത്. ആ സമയങ്ങളിൽ ഒരു തനി കോഴിക്കോട്ടുകാരിക്ക് ഒഴിവാക്കാൻ പറ്റാത്ത കോഴിക്കോടൻ ഭക്ഷണം തന്നെയാണ് അവിടെയും വില്ലനായി എത്തിയതത്രെ. കോഴിക്കോടൻ ഭക്ഷണം ഏറെ ഇഷ്ട്ടപെടുന്ന ഗോപികയ്ക്ക് ബിരിയാണിയും അമ്മയുടെ ചോറും സാമ്പാറുമാണ് പ്രിയ ഭക്ഷണം. എറണാകുളത്ത് എംബിഎ ചെയ്ത സമയങ്ങളിലും കോഴിക്കോടൻ ഭക്ഷണം തന്നെയായിരുന്നു ഒഴിച്ചു കൂടാൻ കഴിയാതിരുന്നത്. നന്നായി ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ് താനെന്നും , എന്നാൽ പെട്ടെന്ന് വണ്ണം വെയ്ക്കില്ലെന്നും അതൊരു ഭാഗ്യമായി കാണുന്നുവെന്നും ഗോപിക പറയുന്നു.

ആക്ടിങ് മോഡൽ ഒരുപോലെ ഇഷ്ട്ടപെടുന്ന ഗോപികയ്ക്ക് ആലിയ ഭട്ടാണ് ഇഷ്ട്ട താരം. മലയാളത്തിലാണെങ്കിൽ നയനാതാരയും , ശോഭനയും. ടൂര്‍ണമെന്റിലൂടെ ശ്രദ്ധേയനായ മനേഷ് കൃഷ്ണനാണ് മുന്തിരി മൊഞ്ചനിൽ നായക വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും , ഗാനങ്ങളും പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത് നമ്പ്യാർ ഒരുക്കുന്ന മുന്തിരി മൊഞ്ചൻ , ഒരു തവള പറഞ്ഞ കഥ ഈ മാസം 6 ന് ചിത്രം തീയേറ്ററുകളിൽ എത്തും. ഇന്നസെന്റ്, സലീംകുമാര്‍, അഞ്ജലി നായര്‍, ഗോപിക അനില്‍ എന്നിവരോടൊപ്പം ബോളിവുഡ് നടി കൈരാവി തക്കറും ഈ സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് സിനിമ . മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ചിത്രം കൂടിയയാണിത്
ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. സംഗീതഞ്ജന്‍ കൂടിയായ സംവിധായന്‍ വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം ഒരുക്കിയത് .കെഎസ് ചിത്രയും കെഎസ് ഹരി ശങ്കറു ചേർന്നാണ് ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ചിത്രയോടൊപ്പം ഹരി ശങ്കർ പാടുന്നത്.

munthiri monchan movie 

The post മുന്തിരി മൊഞ്ചനിലെ ചിത്രീകരണത്തിനിടെ വില്ലനായി വന്നത്? വെളിപ്പെടുത്തലുമായി നടി ഗോപിക അനിൽ appeared first on metromatinee.com Lifestyle Entertainment & Sports .