ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ രസകരമായ കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ.വിജിത് നബ്യാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 6 ന് തീയ്യറ്ററുകളിൽ എത്തും.ചിത്രത്തിനെ സംബന്ധിച്ച് പലരും മുന്നോട്ട് വെക്കുന്ന സംശയം സിനിമയുടെ പേരിനെക്കുറിച്ചാണ്.മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ പേരിന്റെ പിന്നെ എന്തോ ഒരു സസ്പൻസ് ഉള്ളതുപോലെ തോന്നിക്കുന്നു.ഇപ്പോളിതാ ആ സസ്പെൻസ് പൊളിക്കുകയാണ് ചിത്രത്തിലെ നായികാ അനിൽ.യുവ താരങ്ങളായ മനേഷ് കൃഷ്ണയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

മലബാർ ഏരിയയിൽ ചില സ്ഥലങ്ങളിൽ ഫ്രീക്ക് എന്ന് പറയുന്നതിന് പകരം ഉപയോഗിക്കുന്ന പേരാണ് മുന്തിരി മൊഞ്ചൻ എന്നുള്ളത്.ചിത്രത്തിൽ തവള എന്നു പറയുന്ന കഥാപാത്രം ചെയ്യുന്നത് സലിം കുമാർ ചേട്ടനാണ്. അപ്പോൾ ഒരു തവള ചിത്രത്തിന്റെ കഥ നറേറ്റ് ചെയ്യുന്നത് സംഭവം.അതുകൊണ്ടാണ് ചിത്രത്തിന് മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥയെന്ന് പേരിട്ടിരിക്കുന്നത് എന്നാണ് ഗോപിക പറയുന്നത്.

ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി.കെ അശോകനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

gopika anil about munthiri monchan

The post ‘മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ’ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഗോപിക! appeared first on metromatinee.com Lifestyle Entertainment & Sports .