മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്‍മയി.ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിൽ താരത്തിന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.എങ്കിലും താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷണങ്ങളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രം ശ്രദ്ധ നേടിയതിനൊപ്പം തന്നെ വിമര്‍ശനങ്ങളും നേരിട്ടിരിക്കുകയാണ്. വളരെ മോശമാണ് നിങ്ങളുടെ വസ്ത്രധാരണമെന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നേരത്തെയും രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട് ഇവര്‍. വിവാദങ്ങളില്‍ പതറാതെ ശക്തമായ മറുപടിയുമായാണ് അഭയ പിന്നീട് എത്തിയത്.

വിമര്‍ശനങ്ങളെയെല്ലാം പോസിറ്റീവായി എടുക്കുന്നയാളാണ് താനെന്ന് നേരത്തെ അഭയ പറഞ്ഞിരുന്നു. സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ല. അത് സ്വകാര്യമായിത്തന്നെ വെക്കാനാണ് തനിക്കിഷ്ടമെന്നും അഭയ പറയുന്നു.ബ്ലാക്ക് ആന്‍ഡ് വൈറ്റിനോടുള്ള പ്രണയത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്ന ചിത്രവുമായാണ് അഭയ എത്തിയിട്ടുള്ളത്. ചിത്രത്തിന് കീഴില്‍ കമന്റുമായി ഗോപി സുന്ദറും എത്തിയിട്ടുണ്ട്. മാസ്സ് എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

abhaya hiranmayi latest photos

The post മോശമാണ് നിങ്ങളുടെ വസ്ത്രധാരണം; അഭയ ഹിരണ്‍മയിയ്ക്ക് ആരാധകരുടെ വിമർശനം! appeared first on metromatinee.com Lifestyle Entertainment & Sports .