മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ബറോസ് . കപ്പലുകളിൽ ലോകം ചുറ്റിയ ഗാമയുടെ നിധി കുംഭങ്ങൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഉണ്ടെന്നാണ് വിശ്വാസം. അതിനു കാവൽ നിൽക്കുന്ന ബറോസ് …നാന്നൂറ് വർഷമായി കാവൽ നിൽപ്പ് നീളുകയാണ്. അങ്ങനെ ഗാമ വരുന്നതും കാത്തിരിക്കുന്ന ബറോസ് ആയെത്താൻ ഒരുങ്ങുകയാണ് മോഹൻലാൽ.

കുട്ടികൾക്കായി ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ സംവിധാനത്തിനൊപ്പം നായകനായും എത്തും.
അത്ഭുതങ്ങളിലൂടെയുള്ള യാത്രയെന്ന് ഇതിനെ മോഹൻലാൽ വിളിക്കുന്നു. കാണികളുടെ മുന്നിലേക്കു കടലും നിധികളും ശത്രുക്കളുമെല്ലാം കടന്നുവരുന്ന നിമിഷങ്ങൾ. 3 ഡി സ്ക്രീനിൽ തിയറ്റർ മുഴുവനും അത്ഭുത ലോകമാകുന്ന മണിക്കൂറുകൾ.

മോഹൻലാൽ സംവിധായകനാകുന്ന ആദ്യ സിനിമയായ ബറോസ് ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും. 40 വർഷം മുൻപു മോഹൻലാൽ എന്ന നടനെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ കൈ പിടിച്ചു കൊണ്ടുവന്ന നവോദയ ജിജോ തന്നെ മോഹൻലാലിനെ സംവിധായകനുമാക്കുന്നു. മോഹൻലാൽതന്നെയാണു ബറോസിന്റെ വേഷത്തിലുമെത്തുന്നത്. പ്രധാന നിർമാതാവായി ആന്റണി പെരുമ്പാവൂരും. വിദേശ താരങ്ങൾ നിറഞ്ഞ ബറോസ് എന്ന സിനിമയിൽ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോർച്ചുഗൽ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.

ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു താരങ്ങളെ പറ്റി വിവരങ്ങൾ ഒന്നുമില്ലെങ്കിലും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വലിയ വലിയ താരങ്ങൾ ചിത്രത്തിൽ ഉണ്ടാവും . മോഹൻലാൽ ഒരുക്കുന്ന ചിത്രമായത് കൊണ്ട് തന്നെ അണിനിരക്കുന്നത് വമ്പൻ താരങ്ങൾ ആയിരിക്കും. അത്ഭുത കഥകളോട് പണ്ടേ താല്പര്യമുള്ള ആളാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചനും ഒരു മുഖ്യ വേഷത്തിൽ എത്തുമെന്ന് പറയുന്നു. കുഞ്ഞാലി മരയ്ക്കാർ ലൊക്കേഷനിൽ അമിതാഭ് എത്തിയത് തന്നെ ഈ കാര്യങ്ങൾ സംസാരിക്കാൻ ആണെന്ന് റിപ്പോർട്ട് ഉണ്ട്. ബോളിവുഡിൽ നിന്നും ഒട്ടേറെ താരങ്ങളും എല്ലാം അണിനിരക്കും. മലയാളത്തിലെയും പ്രമുഖ താരങ്ങൾ ബറോസിന്റെ ഭാഗമാകും . എന്തായാലും കാത്തിരുന്നു കാണാം , ബറോസ് ഒരുക്കുന്ന വിസ്മയത്തിനായി.

leading actors in mohanlal’s baroz movie

The post മോഹൻലാൽ ബറോസുമായി എത്തുമ്പോൾ അണിനിരക്കുന്നത് ആരൊക്കെ ? വമ്പൻ താരങ്ങൾ ! appeared first on metromatinee.com Lifestyle Entertainment & Sports .