ബിഗ്‌ബോസ് ആദ്യ സീസൺ കണ്ടവരാരും ബഷീർ ബഷിയെ മറക്കാനിടയില്ല.പരിപാടിയിലെത്തിയതോടെ താരം പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതനായെന്നു തന്നെ വേണം പറയാൻ.ഇപ്പോളിതാ
താന്‍ രണ്ട് വിവാഹം ചെയ്യാനുണ്ടായ കാരണങ്ങളെക്കുറിച്ചും അതിന് ശേഷമുള്ള അനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം ഷോയില്‍ പങ്കുവച്ചിരുന്നു വാചാലനായിരുന്നു.

ആദ്യഭാര്യയായ സുഹാനയുടെ സമ്മതത്തോടെയാണ് രണ്ടാമത് വിവാഹം ചെയ്തതെന്ന് ബഷീര്‍ പറഞ്ഞിരുന്നു. രണ്ടാം ഭാര്യയായ മഷൂറ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനലുണ്ട് മഷൂറയ്ക്ക്. കഴിഞ്ഞ ദിവസം മഷൂറ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ജീന്‍സും ഷര്‍ട്ടുമണിഞ്ഞ് വാച്ചില്‍ നോക്കുന്ന മഷൂറയെയായിരുന്നു ഫോട്ടോയില്‍ കണ്ടത്.

റമദാന്‍ മാസത്തില്‍ ഇത്തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതാണ് പലരേയും പ്രകോപിപ്പിച്ചത്. ഈ സമയത്തെങ്കിലും ഇങ്ങനെ ചെയ്യാതിരുന്നൂടേയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ചര്‍മ്മം കണ്ടാല്‍ പ്രായം പറയില്ലോയെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. ‘കല്യാണം കഴിച്ച്‌ ഭര്‍ത്താവിന്റെ മുന്നിലാണ് ഇങ്ങനെ നില്‍ക്കേണ്ടത്. അല്ലാതെ ലോകം മുഴുവനുള്ളവരുടെ മുന്നിലല്ല ശരീരം കാണിക്കേണ്ടത്.

നീ അനുഭവിക്കേണ്ടി വരും. ഈ ഗ്ലാമര്‍ പോവാന്‍ ഒരുനിമിഷം മതി’യെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. നോമ്ബെടുത്തിട്ട് ഇതിനൊക്കെ എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. രണ്ട് ഭാര്യമാരുണ്ടെങ്കിലും സ്‌നേഹത്തോടെ കഴിയുന്ന കുടുംബമാണ് നിങ്ങളുടേതെന്നും ഈ ചെയ്തത് ശരിയായില്ലെന്നാണ് കൂടുതല്‍ പേരും പറയുന്നത്.

about basheer bashi

The post രണ്ട് വിവാഹം ചെയ്യാനുണ്ടായ കാരണം;തുറന്ന് പറഞ്ഞ് ബഷീർ ബഷി! appeared first on metromatinee.com Lifestyle Entertainment & Sports .