രമ്യ ഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പരാതിക്കാരന്‍ സനൂഫ്. നിയമലംഘനം ചോദ്യം ചെയ്ത തന്നെ രമ്യ ഹരിദാസ് എംപി ഹോട്ടലില്‍ വച്ച് അപമാനിക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. തന്റെ ഫോൺ തട്ടിപ്പറിക്കാൻ നിർദ്ദേശം നല്‍കിയതും രമ്യ ഹരിദാസായിരുന്നു എന്നും സനൂഫ് ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മൊഴി നല്‍കിയിട്ടും എംപിക്കെതിരെ കേസ് എടുത്തില്ലെന്ന് സനൂഫ് പറയുന്നു. ഈ പശ്ചാത്തലത്തില്‍ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി. അതേസമയം, രമ്യ ഹരിദാസ് എംപി തനിക്കെതിരെ ഉന്നയിച്ചത് വ്യാജആരോപണങ്ങളാണെന്ന് യുവാവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. […]

The post രമ്യ ഹരിദാസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് സനൂഫ്; ‘ഹോട്ടലില്‍വച്ച് തന്നെ അപമാനിച്ചു’ appeared first on Reporter Live.