ടോവിണോതോമസിന്റെ കന്നി നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്. രണ്ടുപെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമേരിക്കക്കാരിയായ ഇന്ത്യ ജാർവിസാണ് നായിക.

ഇപ്പോളിതാ മാതൃഭൂമി ക്ലബ്ബ് എഫ്.എമ്മും കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സിന്റെ അണിയറപ്രവർത്തകരും ചേർന്നൊരുക്കുന്ന ‘റൈഡ് വിത്ത് ടൊവിനോ’ ഇന്ന് നടക്കുകയാണ്. കോഴിക്കോട് ഭട്ട് റോഡ് ബീച്ചിൽനിന്ന്‌ ആരംഭിക്കുന്ന ബുള്ളറ്റ് റൈഡ് സൗത്ത് ബീച്ചിൽ സമാപിക്കും. വൈകീട്ട് 7-ന് ബീച്ചിൽ നടക്കുന്ന ചടങ്ങിൽ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സിന്റെ ട്രെയ്‌ലറും ലോഞ്ചുചെയ്യും.

അമേരിക്കയിൽ നിന്നുള്ള വനിത ഇന്ത്യയിൽ യാത്ര ചെയ്യുന്നതും അവരുടെ യാത്രയിൽ യാത്രാസഹായിയായി ഒരു മലയാളി പയ്യൻ ഒപ്പം ചേരുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം സംഘം 36 ദിവസമാണ് ഇവർ യാത്ര ചെയ്തത്. ടൊവിനോയ്ക്ക് ഒപ്പം റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

തമിഴ് നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാനമായും ചിത്രീകരണം. ഹിമാലയത്തിലാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തിരിക്കുന്നത്. ജിയോ ബേബി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ് ആണ്.

about kilometers and kilometers movie

The post ‘റൈഡ് വിത്ത് ടൊവിനോ’ ഇന്ന് വൈകിട്ട് 7 മണിക്ക്! appeared first on metromatinee.com Lifestyle Entertainment & Sports .