മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പാർവതി . ബുദ്ധിപൂർവം ചിന്തിക്കുകയും ബുദ്ധിപൂർവം പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് പാർവതി തിരുവോത്ത് . രസകരമായ ചില ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് പാർവതി .

കുടുങ്ങി പോയ ലിഫ്റ്റിനുള്ളില്‍ ആരുണ്ടായാലാണ് സന്തോഷം ഉണ്ടാവുക എന്ന ചോദ്യത്തിന് പാര്‍വ്വതി നല്‍കിയ ഉത്തരം ആസ്‌ത്രേല്യന്‍ നടിയും നാടക സംവിധായികയുമായ കേറ്റ് ബ്ലാന്‍ചെറ്റിയുടേതാണ്.

അവരെ കാണാനുള്ള അവസരം ലഭിച്ചാല്‍ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നും താനും അവരും മാത്രമായി സഞ്ചരിക്കുമെന്നും പാര്‍വ്വതി പറഞ്ഞു. നെറ്റ്ഫ്‌ളിക്‌സിലെ ഓര്‍ഫന്‍ ബ്ലാക്ക് സീരിസിലെ താതിയാന മസ്ലാനിയെയും തനിക്ക് ഇഷ്ടമാണെന്ന് പാര്‍വ്വതി ഇടയ്ക്ക് കൂട്ടിച്ചേര്‍ത്തു.

സംസാരിക്കാനുള്ള തന്റെ ഇഷ്ടം, കുളിക്കാനും പല്ലുതേക്കാനും ഉള്ള അനിഷ്ടം, അവഞ്ചേഴ്‌സ് കാണുമ്ബോള്‍ സ്‌പോയിലര്‍ പറയുന്ന സുഹൃത്തിനെ കുറിച്ചും പാര്‍വ്വതി പങ്ക് വെച്ചു.

തനിക്ക് അഭിമുഖം നടത്താന്‍ അവസരം ലഭിച്ചാല്‍ ആരെയൊക്കെയായിരിക്കും തെരഞ്ഞെടുക്കുക എന്ന ചോദ്യവും ഉണ്ടായി. രത്‌ന പതക്ക്, ഓം പുരി, ജമീല ജാമില്‍, സാം ഹാരിസ് എന്നിവരുടെ പേരാണ് മറുപടി നല്‍കിയത്.

parvathy thiruvoth answering funny questions

The post ലിഫ്റ്റിൽ കുടുങ്ങിയാൽ ഒപ്പം ആരുണ്ടാകണമെന്നാണ് ആഗ്രഹം ? പാർവതി പറയുന്നു ! appeared first on metromatinee.com Lifestyle Entertainment & Sports .