ലോല ചലച്ചിത്രമാകുകയാണ്.കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. പ്രശസ്‌ത സംവിധായകർ കെ.മധു, ബ്ലസി, ലാൽ ജോസ്, ഡോ. ബിജു, ജി. മാർത്താണ്ഡൻ, മധുപാൽ, പ്രദീപ്‌ നായർ, ഗിന്നസ് പക്രു, , ഷിബു ഗംഗാധരൻ, സലിം കുമാർ ,സജിത് ജഗത്‌നന്ദൻ, കെ. ആർ. പ്രവീൺ എന്നിവർ ചേർന്നാണ് ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തത് .

നവാഗതനായ രമേശ് എസ് മകയിരമാണ് ലോലയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.
മാധ്യമപ്രവർത്തകനും കവിയും എഴുത്തുകാരനുമായ രമേശ് എസ് മകയിരം കൗമുദി ചാനൽ നിർമിച്ച് പ്രക്ഷേപണം ചെയ്ത മഹാഗുരു സിനിമാറ്റിക് പരമ്പരയിൽ ശ്രീനാരായണ ഗുരുദേവന്‍റെ പ്രധാന ശിഷ്യനായ ബോധാനന്ദ സ്വാമിയായി അഭിനയിച്ചിരുന്നു.ഒരു നർത്തകിയുടെ ജീവിതത്തിൽ ലോക്കഡോൺ കാലത്തു നടക്കുന്ന ചില സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ലോല എന്ന് സംവിധായകൻ രമേശ് എസ് മകയിരം .

ലോലയിലെ നായികയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും മറ്റു നടീനടന്മാരെയും ഓഡീഷന്‍ വഴി തിരഞ്ഞെടുക്കുമെന്നും നിര്‍മ്മാതാക്കളായ പുതുപുരക്കല്‍ ഫിലിമ്സും ,സംവിധായകനും പറഞ്ഞു.
ജൂൺ ജൂലൈ മാസങ്ങളിൽ ചിത്രീകരണം ആരംഭിക്കുന്ന ലോലയുടെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിൽ ആയിരിക്കും. 3 ഗാനങ്ങൾ ഉള്ള സിനിമയിൽ പ്രശസ്ത കവി രാജൻ കൈലാസ് എഴുതുന്ന വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം നിർവഹിക്കും , ലോല’യിൽ പുതിയ ഗായകരയെയും അണിയറ പ്രവർത്തകർ തേടുന്നു .

രചന സംവിധാനം : രമേശ് എസ് മകയിരം,നിര്‍മ്മാണം :എസ് ശശിധരന്‍ പിള്ള ,ഛായഗ്രഹണം : സിനോജ് പി അയ്യപ്പൻ, എഡിറ്റർ : റഷിൻ അഹമ്മദ്, കവിത :രാജന്‍ കൈലാസ്, മ്യൂസിക്& ബിജിഎം : ഗിരീഷ് നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : മനോജ് കാരന്തൂർ, പ്രൊഡക്ഷൻ ഡിസൈനർ : അജയൻ വി കാട്ടുങ്ങൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : വിശാഖ് ആർ വാര്യർ, സൗണ്ട് ഡിസൈൻ : നിവേദ് മോഹൻദാസ്, പ്രൊജക്റ്റ് ഡിസൈൻ :അരുൺ സോളോ, മേക്കപ്പ് : ലാലു കൂട്ടാലിട, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ, പി. ആർ. ഒ : ഏ.എസ് ദിനേശ്, സ്റ്റിൽസ് :ദീപു അമ്പലക്കുന്ന്, മാര്‍ക്കെറ്റിംഗ് കണ്‍സല്ട്ടിംഗ് ഷാജി എ ജോണ്‍ , ഡിസൈൻ :സജീഷ് പാലായി ഡിസൈന്‍.
ലോക് ഡൗൺ ഇളവുകളിൽ നിന്നുകൊണ്ട് എല്ലാ സുരക്ഷാ മുൻകരുതലുകളും, ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളും പൂർണമായി അനുസരിച്ച് കൊണ്ടായിരിക്കും ചിത്രീകരണം നടത്തുകയെന്ന് അണിയറ
പ്രവർത്തകർ പറഞ്ഞു.

about new movie lola

The post ലോല ചലച്ചിത്രമാകുന്നു;ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ! appeared first on metromatinee.com Lifestyle Entertainment & Sports .