തിരുവനന്തപുരം: നിശ്ചിത ഇടവേളകളില്‍ രണ്ടുതവണ കൊവിഡ് വാക്സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണം. നാലു മുതല്‍ ആറു ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്സിന്‍ എടുത്തിരിക്കേണ്ടത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം. ആ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ വാക്സിന്‍ എടുക്കുന്നതിനുള്ള സമയം നീട്ടിയതെന്ന് മന്ത്രി അറിയിച്ചു. വാക്സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുതെന്നും ഭയപ്പെടേണ്ട […]

The post ‘വാക്‌സിന്‍ എടുക്കേണ്ടത് രണ്ടു തവണ’; എങ്കില്‍ മാത്രം ഫലമെന്ന് മന്ത്രി കെകെ ശൈലജ appeared first on Reporter Live.