ദേശീയപാതകളുടെ അലൈന്‍മെന്റിന്റെ ഭാഗമായി ആരാധനാലയങ്ങളെ ഒഴിവാക്കേണ്ടതായി വന്നാല്‍ അത് ചെയ്യണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടതായി വന്നാല്‍ ദൈവം ക്ഷമിക്കുമെന്നും കോടതി പറഞ്ഞു. കൊല്ലം ഉമയല്ലൂരിലെ ദേശീയ പാത അലൈന്‍മെന്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിലപാട് വ്യക്തമാക്കിയത്. ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ പൊളിച്ചു നീക്കേണ്ടതായി വന്നാല്‍ അത് ചെയ്യണം. ദൈവം അത് ക്ഷമിക്കുമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണന്റേതായിരുന്നു നിരീക്ഷണം. […]

The post ‘വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കും’; ദേശീയപാതകളുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി appeared first on Reporter Live.