വിദ്യ ബാലന് നാല്പതാം പിറന്നാൾ ! ഭാര്യക്ക് ഇന്നുവരെ ലോകത്താർക്കും ലഭിക്കാത്ത സമ്മാനം നൽകി സിദ്ധാർഥ് !!

ബോളിവുഡിന്റെ താര സുന്ദരിമാരെ പിന്തള്ളി തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് വിദ്യ ബാലൻ. ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെ വിദ്യ ബാലനെ വിശേഷിപ്പിക്കാം. പുതുവർഷത്തിൽ പിറന്ന താര സുന്ദരിക്ക് ഇത് നാല്പതാം പിറന്നാൾ ആയിരുന്നു.

വിദ്യയ്ക്ക് ജന്മദിന സമ്മാനമായി ഭര്‍ത്താവ് സിദ്ദാര്‍ത്ഥ് റോയ് കപൂര്‍ നല്‍കിയത് ഒരു കിടിലന്‍ സര്‍പ്രൈസ് ആയിരുന്നു.മറ്റൊരാൾക്കും ഇങ്ങനൊരു സമ്മാനം ലഭിച്ചിട്ടുണ്ടാകില്ല.

ബംഗാളി ചിത്രം ഭലോ ദേഖോയിലൂടെ 2003ലാണ് വിദ്യ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും, 2005ല്‍ പുറത്തിറങ്ങിയ പരിനീത ആയിരുന്നു വിദ്യ ബാലന്റെ ആദ്യ ബോളിവുഡ് ചിത്രം. എങ്കിലും വിദ്യ ബാലന്റെ എക്കാലത്തേയും ആഗ്രഹം 1960-70 കാലഘട്ടങ്ങളിലെ നടിയാകാനാണ്. ഒടുവില്‍ ഒരുവിധം ആ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ഭര്‍ത്താവ് സിദ്ദാര്‍ത്ഥ്.

വിദ്യ ബാലന്‍ ജനിച്ച വര്‍ഷമായ 1979ല്‍ പുറത്തിറങ്ങിയ ചില ചിത്രങ്ങളുടെ പോസ്റ്ററുകളില്‍, വിദ്യയുടെ കൂടി ചിത്രങ്ങള്‍ പ്രിന്റ് ചെയ്തുകൊണ്ടാണ് സിദ്ദാര്‍ത്ഥ് തന്റെ പ്രിയതമയ്ക്ക് സര്‍പ്രൈസ് നല്‍കിയത്. ‘1979ല്‍ ജനിച്ച ഒരു താരം,’ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിട്ടുമുണ്ട്.

sidharth roy kapoor’s surprise birthday gift to vidhya balan

The post വിദ്യ ബാലന് നാല്പതാം പിറന്നാൾ ! ഭാര്യക്ക് ഇന്നുവരെ ലോകത്താർക്കും ലഭിക്കാത്ത സമ്മാനം നൽകി സിദ്ധാർഥ് !! appeared first on metromatinee.com Lifestyle Entertainment & Sports .