മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന എപ്പിസോഡാണ് എവിക്‌ഷൻ എപ്പിസോഡുകൾ. വളരെ നാടകീയ രംഗങ്ങൾക്കും ആകാംഷാഭരിതമായ നിമിഷങ്ങൾക്കുമാണ് പ്രേക്ഷകർ ഈ എപ്പിസോഡിൽ സാക്ഷ്യം വഹിക്കുന്നത്. ബിഗ് ബോസിലെ ഏറ്റവും ആവേശയും ആകാംക്ഷയും ജനിപ്പിക്കുന്ന എപ്പിസോഡുകളാണ് മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ശനി, ഞായര്‍ എപ്പിസോഡുകള്‍. അതാത് വാരം എലിമിനേഷന്‍ ലിസ്റ്റില്‍ എത്തിയവരില്‍ ആരാണ് പുറത്തേക്ക് പോകുന്നതെന്ന് പ്രഖ്യാപിക്കുന്നത് ഈ ദിവസങ്ങളിലാണ്. മിക്കവാറും ഞായറാഴ്ചയാണ് എലിമിനേഷന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവാറുള്ളതെങ്കിലും ചിലപ്പോള്‍ അത് ശനിയാഴ്ചകളിലും സംഭവിക്കാം. അതിന് ഉദാഹരണമായിരുന്നു കഴിഞ്ഞ വാരത്തിലെ എലിമിനേഷന്‍. തെസ്‌നി ഖാന്‍ പുറത്തായ വിവരം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു. എന്നാല്‍ ഈ വാരം ആരാണ് പുറത്തേക്ക് പോവുക? ബിഗ് ബോസ് പ്രേക്ഷകരും മത്സരാര്‍ഥികളും ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഞായറാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ മറുപടി നൽകി.

പ്രദീപ്, ജസ്ല, വീണ എന്നിവരോട് ഇപ്പോള്‍ പുറത്തുപോയാല്‍ ഏറ്റവുമധികം സങ്കടപ്പെടുന്നത് ആരാവുമെന്ന് ചോദിക്കുകയായിരുന്നു മോഹന്‍ലാല്‍. പ്രദീപ് മാത്രമാണ് കൈ ഉയര്‍ത്തിയത്. കാരണം ചോദിച്ചപ്പോള്‍ സങ്കടം ഉണ്ടാവുമെന്നും പുറത്ത് താന്‍ ഉടന്‍ എത്തിയേ പറ്റൂ എന്ന് പറഞ്ഞ് കാത്തിരിക്കാന്‍ ആരും ഇല്ല എന്നത് ഒരു കാരണമാണെന്ന് പ്രദീപ് പറഞ്ഞു.

എന്തുകൊണ്ട് സങ്കടപ്പെടില്ല എന്ന് വീണയോടും ജസ്ലയോടും ലാല്‍ ചോദിച്ചു. താന്‍ മുന്‍പും വിശദീകരിച്ചിട്ടുള്ളതുപോലെ തുടര്‍ന്നാലും തന്റെ സെന്‍സിറ്റീവ് സ്വഭാവത്തോട് തന്നെയാവും തുടരുകയെന്നും അത് ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും വീണ പറഞ്ഞു. മാത്രമല്ല താൻ ഇനിയും ഓരോ കാര്യങ്ങൾ വരുമ്പോൾ പറയുമെന്നും അപ്പോൾ അതെല്ലാം ഫേക്ക് ആണെന്ന് മറ്റുള്ളവർ പറയുമെന്നും വീണ കൂട്ടിച്ചേർത്തു. ഇപ്പോള്‍ പുറത്ത് പോകേണ്ടിവന്നാലും താന്‍ സന്തുഷ്ടയായിരിക്കുമെന്നും താന്‍ അങ്ങനെയാണ് ജീവിതത്തെ എടുക്കാറെന്നും ജസ്ലയും പറഞ്ഞു.

മാത്രമല്ല ഇവിടെ നിന്നും പുറത്തായത്‌ ഉടൻ തന്നെ ബാംഗ്ളൂർ പോയി ജീവിതം ആസ്വദിക്കുമെന്നും ജസ്ല വെളിപ്പെടുത്തി. എന്നാല്‍ വീണ്ടും മത്സരാര്‍ത്ഥികളുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ദയയ്ക്ക് പിന്നാലെ സേഫ് ആയിരിക്കുന്നത് ജസ്ലയാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഇതോടെ എലിമിനേഷന്‍ കടമ്പയ്ക്ക് മുന്നില്‍ മൂന്ന് പേരുകളായി. പ്രദീപും അകത്ത് കടന്നതോടെ രേഷ്മ- വീണ എന്നിവരില്‍ ഒരാള്‍ എന്ന് വീട്ടിലെ എല്ലാവരും പേടിച്ചുതുടങ്ങി. വീണയോ രേഷ്മയോ ആരാണ് പുറത്തു പോകുന്നതെന്ന ആകാംഷയിലായിരുന്നു പ്രേക്ഷകരും മത്സരാർത്ഥികളും. അപ്പോഴാണ് മഞ്ജു പത്രോസ് കണ്ണടച്ചിരിക്കുന്നത് മോഹൻ ലാലിൻറെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ മഞ്ജുവിനോട് എന്താണ് പ്രാർത്ഥിച്ചതെന്ന് മോഹൻ ലാൽ ചോദിച്ചു. ഈ ആഴ്ച്ച എവിക്‌ഷൻ കാണരുതേ എന്നാണ് പ്രാർത്ഥിച്ചതെന്ന് മഞ്ജു പറഞ്ഞു. തുടർന്ന് കുഴപ്പിക്കുന്ന ഒരു ചോദ്യമാണ് മോഹൻ ലാൽ മഞ്ജുവിന്ദ് ചോദിക്കുന്നത്. ഇവരിൽ രണ്ടുപേരിൽ മഞ്ജു ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു മോഹൻ ലാലിൻറെ ചോദ്യം. അറിയില്ല എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. പക്ഷെ എന്തുചെയ്യാം ഒരാൾ പുറത്തു പോയല്ലേ പറ്റൂ എന്നായിരുന്നു തുടർന്ന് മോഹൻ ലാൽ പറഞ്ഞത്.

പ്രദീപിനോടും വീണയോടും ആദ്യം ഇരിക്കാന്‍ പറഞ്ഞശേഷം വീണയോടും മറ്റുള്ളവരോടും മോഹന്‍ലാല്‍ ആ സര്‍പ്രൈസ് പങ്കുവച്ചു. ഈ വാരം എലിമിനേഷന്‍ ഇല്ല എന്ന വിവരം! തന്റെ കൈയിലുള്ള ബിഗ് ബോസിന്റെ സന്ദേശം മോഹന്‍ലാല്‍ എല്ലാവരെയും ഉയര്‍ത്തി കാണിക്കുകയും ചെയ്തു. അതില്‍ ‘നോ എവിക്ഷന്‍’ എന്ന് എഴുതിയിരുന്നു. കൈയടികളോടെയാണ്എല്ലാ മത്സരാര്‍ഥികളും മോഹന്‍ലാലിന്റെ വാക്കുകളെ വരവേറ്റത്. ബാക്കിയുള്ളവര്‍ കണ്ണിനസുഖമൊക്കെ മാറിവന്നതിന് ശേഷം നമുക്ക് ഇനി എവിക്ഷന്‍ നടത്താമെന്നും മോഹന്‍ലാല്‍ അതല്ലേ ശെരിയായ രീതി എന്നും മോഹൻ ലാൽ പറഞ്ഞു.

എലിമിനേഷന്‍ വരുന്നതിന് തൊട്ടുമുമ്പ് മത്സരാര്‍ത്ഥികള്‍ക്കെല്ലാം വലിയൊരു സര്‍പ്രൈസ് നൽകുകയും മോഹന്‍ലാല്‍. ചിലരുടെ കുടുംബാംഗങ്ങള്‍ പറയുന്ന ഓഡിയോ ആണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി പങ്കുവെച്ചത്. 35 ദിവസം പ്രിയപ്പെട്ടവരെ കാണാതെ ഇരിക്കുന്നവരുടെ ഇടയിലേക്കാണ് ബിഗ് ബോസ് ശബ്ദവുമായി എത്തിയത്. ആദ്യമായി വീട്ടില്‍ നിന്ന് അമ്മയുടെ കോള്‍ ലഭിച്ചത് എലീനയ്ക്കായിരുന്നു.

എലീനയുടെയും ഫുക്രുവിന്റെയും പ്രദീപിന്റെയും സാജുവിന്റെയും മഞ്ജുവിന്റെയും വീണയുടെയും പ്രിയപ്പെട്ടവര്‍ ബിഗ് ബോസിലെ തങ്ങളുടെ ഉറ്റവരോട് സംസാരിച്ചു. റെക്കോര്‍ഡ് ചെയ്ത സന്ദേശമാണ് എല്ലാവരും കേള്‍ക്കെ പ്ലേ ചെയ്തത്. പ്രിയപ്പെട്ടവരുടെ ശബ്ദം കേട്ടപ്പോള്‍ മിക്കവരും കണ്ണീര്‍ വാര്‍ത്തു. ചിലര്‍ പൊട്ടിക്കരഞ്ഞു. ഇതിനു ശേഷമായിരുന്നു ഉദ്വേഗജനകമായ എലിമിനേഷൻ നിമിഷങ്ങൾ.

big boss 2

The post വീണയും രേഷ്മയും അവസാന റൗണ്ടിൽ; ഈ ആഴ്ച ബിഗ് ബോസ്സിൽ നിന്നും പുറത്തായത്…. appeared first on metromatinee.com Lifestyle Entertainment & Sports .