മലയാളികൾക്ക് ഏറെ വേദനയും നിരാശയും സമ്മാനിച്ച മരണമായിരുന്നു മയൂരിയുടേത് . തന്റെ ഇരുപത്തിരണ്ടാം വയസിൽ ജീവിക്കാൻ പ്രതീക്ഷയൊന്നുമില്ല എന്ന കുറിപ്പെഴുതി ആത്മഹത്യാ ചെയ്യാൻ മാത്രം മയൂരിക്ക് എന്തായിരുന്നു പ്രശനം ? അവർ അത്തരം അഗ്നി പരീക്ഷണങ്ങളിലൂടെ കടന്നു പോയതായി അധികം റിപ്പോർട്ടുകളും ഇല്ല. പിന്നെന്താണ് മയൂരിക്ക് സംഭവിച്ചത് ?

മലയാളത്തിലല്ല മയൂരിയുടെ അരങ്ങേറ്റം . സമ്മര്‍ ഇന്‍ ബെത്‌ലെഹം എന്ന ചിത്രത്തിലൂടെയാണ് മയൂരി മലയാളത്തിലേക്ക് കാലെടുത്തുവച്ചത്. അതിനുശേഷം അഭിനയിച്ച ‘ആകാശഗംഗ’ എന്ന ചിത്രമാണ് മയൂരിയെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത്. വിനയൻ്റെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ചിത്രത്തിൽ തമ്പുരാനെ പ്രണയിച്ച ‘ഗംഗയെന്ന കഥാപാത്രത്തെ മറക്കാൻ പ്രേക്ഷകർക്ക് കഴിയില്ല. ഭാര്യ വീട്ടില്‍ പരമസുഖം, ചന്ദാമാമ, പ്രേംപൂജാരി, അരയന്നങ്ങളുടെ വീട് തുടങ്ങിയ ചിത്രങ്ങളിലും അപ്രാധനവും അല്ലാത്തതുമായ വേഷങ്ങളിൽ മയൂരിയെത്തി. പ്രേംപൂജാരിയിലും അരയന്നങ്ങളുടെ വീട്ടിലും വളരെ കുറച്ചു സീനുകളിൽ മാത്രമാണ് മയൂരി പ്രത്യക്ഷപ്പെടുന്നത്. നായിക വേഷങ്ങളിലൊന്നും പിന്നെ താരത്തെ മലയാളത്തിൽ കണ്ടില്ല.

ചെന്നൈയിലെ അണ്ണാനഗറിലെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു മയൂരി.തൻ്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിതത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് മയൂരി അവസാനമായി കത്തിൽ കുറിച്ചത്. മരണത്തിന് കുറേ ദിവസങ്ങൾക്ക് മുമ്പ് വയറുവേദനയെ തുടര്‍ന്ന് മയൂരി മരുന്നുകൾ കഴിക്കുമായിരുന്നെന്ന് കുടുംബ വൃത്തങ്ങൾ പറയുന്നു.

മയൂർക്കൊപ്പം അഭനയിച്ച നടി സംഗീത അടുത്തിടെ ഒരുഅഭിമുഖത്തിൽ മയൂരിയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. ‘സമ്മറില്‍ മയൂരി ഉണ്ടായിരുന്നു. ഒരു പൊട്ടിപ്പെണ്ണായിരുന്നു അവള്‍. എന്നേക്കാള്‍ മൂന്ന് വയസിനിളയതായിരുന്നു. മുടി കെട്ടുന്നതു പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിംഗ് തീര്‍ന്ന് മുറിയിലെത്തിയാല്‍ പിന്നെ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും. മയൂരി പിന്നീട് ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു’.

അസുഖം അവരെ അലട്ടിയിരുന്നോ അതോ അവർക്ക് മറ്റാരുമറിയാത്ത എന്തെങ്കിലും പ്രണയമോ ബന്ധമോഉണ്ടായിരുന്നോ ? അതോ സിനിമയിൽ സൈഡ് റോളുകളിലേക്ക് ഒതുങ്ങി പോയതോ ? എന്തായാലും ഇന്നും അവശേഷക്കുകയാണ് ആ മരണത്തിലെ ദുരൂഹത ..

death mystery of mayuri

The post വെറും ഇരുപത്തിരണ്ടാം വയസിൽ ജീവിക്കാനുള്ള പ്രതീക്ഷ മയൂരിൽ നിന്നും ഇല്ലാതാക്കിയത് എന്ത് ? ഇന്നും അവശേഷിക്കുന്ന ദുരൂഹത ചുരുളഴയുമോ ? appeared first on metromatinee.com Lifestyle Entertainment & Sports .