വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മുന്തിരി മൊഞ്ചന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്.മനസ് നിറഞ്ഞ് തിയേറ്റര്‍ വിട്ടിറങ്ങുന്ന അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത് എന്നാണ് ആരാധകരുടെ പക്ഷം.മെക്സിക്കന്‍ അപാരതയില്‍ സഖാവ് കൃഷ്ണനായിഅഭിനയിച്ച മനേഷ് ഇനി അടുത്ത താരം ആവും എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.എന്നാൽ സിനിമയെ കുറിച്ച് വിവേക് പറയുന്നത് ഇങ്ങനെയാണ്.

”വിവേക് വിശ്വം എന്ന കഥാപാത്രമാണ്. വേട്ടവളിയന്‍ എന്നാണ് ഈ കഥാപാത്രത്തിനെ വിളിക്കുന്നത്. ഹീറോയിനെ മാന്തളുകുട്ടി എന്നാണ് വിളിക്കുന്നത്. മീന്‍ മാര്‍ക്കറ്റില്‍ വച്ചാണ് ആദ്യം കണ്ടത്. അവിടെ വച്ച് നടന്ന ചെറിയ സംഭവം കൊണ്ടാണ് ഇങ്ങനെ വന്നത്.മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ എന്ന പേര് കണ്ട് തന്നെയാണ് ചിത്രത്തിലേക്ക് വന്നത്. ഇത് എന്താണെന്ന് എല്ലാവരും ചോദിച്ചിട്ടുണ്ട്. ഈ പേര് കൊണ്ട് തന്നെ ചിത്രത്തിന് പബ്ലിസിറ്റി കിട്ടിയിട്ടുണ്ട്” മനേഷ് പറഞ്ഞു.

മികച്ച വിഷ്വല്‍സും,പാട്ടും , നല്ല ക്ലാസ് കോമഡിയും മുന്തിരി മോനച്ചനെ വ്യത്യസ്തമാക്കുന്നു. ചിത്രത്തിലെ താരങ്ങളെല്ലാം തന്നെ വളരെ നല്ല പ്രകടനമാണ് കഴവെച്ചത്. ഒപ്പം എടുത്തു പറയേണ്ടത് നമ്മുടെ സ്വന്തം സലിം കുമാറിന്റെ അഭിനയമാണ്.താരത്തിന് യാതൊരു ഇൻട്രൊയുടെയും ആവിശ്യമില്ല കാരണം ഇപ്പോഴും തനിക്കു കിട്ടുന്ന കഥാപാത്രം നിസാരമായി ചെയിതു പ്രേക്ഷക മനസിൽ അത് കൊള്ളിക്കുന്ന കാര്യത്തിൽ സലിം കുമാർ വേറെ ലെവൽ ആണ്.ഈ ചിത്രത്തിലും അതിൽ യാതൊരു മാറ്റവും ഇല്ല.ചെറുതെങ്കിലും ഭംഗിയായി ചിട്ടപ്പെടുത്തിയ തിരക്കഥ ചിത്രത്തിന് മുതൽക്കൂട്ടാകുന്നു.

manesh krishnan about munthiri monchan

The post വേട്ടവളിയന്‍ എന്നാണ് ഈ കഥാപാത്രത്തിനെ വിളിക്കുന്നത്;മുന്തിരി മൊഞ്ചനിലെ കഥാപാത്രത്തെ കുറിച്ച് മനേഷ് കൃഷ്ണൻ! appeared first on metromatinee.com Lifestyle Entertainment & Sports .