കൊച്ചി: കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകവേ ആശുപത്രിയിലായ എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കിയത്. അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത്, ഈന്തപ്പഴ ഇറക്കുമതി എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യാനിരുന്നത്. ഇന്ന് തന്നെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കണമെന്ന് ശിവശങ്കര്‍ കോടതിയോട് അപേക്ഷിച്ചു. ചോദ്യം ചെയ്യലിന് പല തവണ ഹാജരായതാണ്. കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും അപേക്ഷയില്‍ പറയുന്നു. ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. ശിവശങ്കറിന് ചികിത്സ […]

The post ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; ഇന്ന് തന്നെ പരിഗണിക്കണമെന്നാവശ്യം appeared first on Reporter Live.