കൊച്ചി: ആശുപത്രിയില്‍ പ്രവേശിച്ച എം ശിവശങ്കറിന്റെ നടപടി അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമാണെന്ന് കസ്റ്റംസ്. ശിവശങ്കര്‍ ആശുപത്രിയിലാകും മുന്‍പ് മുന്‍കൂര്‍ ജാമ്യഹര്‍ജി ഒപ്പിട്ട് നല്‍കിയിരുന്നുവെന്നും കസ്റ്റംസ് െേഹക്കോടതിയില്‍ പറഞ്ഞു. ശിവശങ്കറിന് ആരോഗ്യ പ്രശ്‌നങ്ങളില്ല. കേവലം വേദനസംഹാരി നല്‍കിയാണ് ശിവശങ്കറെ ഡിസ്ചാര്‍ജ്ജ് ചെയ്തതെന്നും കസ്റ്റംസ് പറഞ്ഞു. കസ്റ്റംസ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല.കസ്റ്റംസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാനാകില്ലെന്നും കസ്റ്റംസ് പറഞ്ഞു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ കസ്റ്റംസ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. ശിവശങ്കറിന്റെ അറസ്റ്റ് ഒക്ടോബര്‍ […]

The post ‘ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകം’; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കസ്റ്റംസ് appeared first on Reporter Live.