മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ഷെയിൻ നിഗവും നിർമ്മാതാക്കളും തമ്മിലുണ്ടായ പ്രശ്നം.എന്നാൽ കഴിഞ്ഞ ദിവസം തർക്കം ഇടപെട്ട ഒത്തുതീർപ്പിൽ എത്തിച്ചത് നടൻ മോഹൻലാലായിരുന്നു.ഇപ്പോഴിതാ മോഹൻലാലിനെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഷെയിനും നിർമ്മാതാക്കളുമായുള്ള തർക്കം നീണ്ടു പോയപ്പോൾ സമയോജിതമായി ഇടപെട്ട് പരിഹരിച്ചത് ‘അമ്മ’ പ്രസിഡന്റാു കൂടെയായ മോഹൻലാലാണ്.മാത്രമല്ല ഷെയിൻ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നുവെന്നും ഉല്ലാസം സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നും വാർത്തകൾ വന്നിരുന്നു ഈ സാഹചര്യത്തിലാണ് ഹരീഷ് പേരാടി ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്.

ഈ വാർത്ത ശരിയാണെങ്കിൽ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ…നിങ്ങളൊരു Complete actor മാത്രമല്ലാ.. മറിച്ച് ഒരു Complete മനുഷ്യനുകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് എന്നാണ് ഹരീഷ് പേരടി കുറിക്കുന്നത്.ഷെയിൻ വിഷയത്തിലെ നിലപാട് നടിമാരുടെ കാര്യത്തിലും കാണിക്കണമെന്നും പോസ്റ്റിലുണ്ട്. ചെറിയ പിണക്കത്തിൽ വിട്ടുപോയ രമ്യയെ, റീമയെ, ഗീതുവിനെ, ഭാവനയെ കൂടി തിരിച്ച് പിടിക്കണം എന്നാണ് അദ്ദേഹം കുറിയ്ക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

ലാലേട്ടാ..ഈ വാർത്ത ശരിയാണെങ്കിൽ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ…നിങ്ങളൊരു Complete actor മാത്രമല്ലാ..മറിച്ച് ഒരു Complete മനുഷ്യനുകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്…ലാലേട്ടന്റെ ഈ നേതൃത്വം അമ്മയെ മുലപ്പാൽ ചോരാത്ത അമ്മയാക്കുന്നു…..നമുക്കിനി ചെറിയ പിണക്കത്തിൽ വിട്ടുപോയ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവനയെ അങ്ങിനെയുള്ള നമുടെ പെൺമക്കളെകൂടി തിരിച്ച് പിടിക്കണം…അമ്മക്ക് ക്ഷമിക്കാൻ പറ്റാത്ത മക്കളുണ്ടോ?…

hareesh perady about mohanlal

The post ഷെയ്നെ മോഹൻലാൽ രക്ഷിച്ചു,നിങ്ങളൊരു കംപ്ലീറ്റ് ആക്ടർ മാത്രമല്ലാ.. മറിച്ച് ഒരു കംപ്ലീറ്റ് മനുഷ്യൻ കൂടിയാണ്;മോഹൻലാലിനെ പ്രശംസിച്ച് ഹരീഷ് പേരടി! appeared first on metromatinee.com Lifestyle Entertainment & Sports .