മോഹൻലാലിനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തിച്ച സിനിമയായിരുന്നു രാജാവിന്റെ മകൻ. എന്നാൽ സിനിമയിൽ നായകാനായി ആദ്യം മമ്മൂട്ടിയെയാണ് പരിഗണിച്ചിരുന്നതെന്നു തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ് നിറക്കൂട്ടുകളില്ലാതെ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതി. തമ്പി കണ്ണന്താനം സംവിധായകനായത് കൊണ്ടാണ് സിനിമയിൽ അഭിനയിക്കുവാൻ മമ്മൂട്ടി മടിച്ചതെന്നും ഒരു പരാജിതന്റെ കൂടെ സിനിമ ചെയ്യുവാൻ മമ്മൂട്ടി താത്പര്യക്കുറവ് കാണിച്ചതായും ഡെന്നിസ് ജോസഫ് പറയുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്തു മമ്മൂട്ടി നായകനായ ‘ ആ നേരം അല്പദൂരം’ പരാജയപ്പെട്ടതാണ് കണ്ണന്താനത്തോടുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണം.

The post ‘സംവിധായകൻ പരാജിതൻ, സിനിമയിൽ അഭിനയിക്കില്ലെന്ന് മമ്മൂട്ടി’; ഡെന്നിസ് ജോസഫ് appeared first on Reporter Live.