ഭാര്യയുമായി വേർപിരിഞ്ഞ് ഗായികയായ അഭയ ഹിരൺമയിയോടൊപ്പമാണ് പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ താമസിക്കുന്നത്. ഗായിക അഭയ ഹിരണ്‍മയി കഴിഞ്ഞ ഇടയ്ക്കാണ് ഗോപി സുന്ദറുമൊത്തുള്ള ബന്ധത്തെകുറിച്ച്‌ വ്യക്തമാക്കിയത്. പിന്നാലെ ഇരുവര്‍ക്കും എതിരെ കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു.ഇപ്പോഴിതാ ഗോപി സുന്ദർ അഭയ യോടൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനു ലഭിച്ച കമന്റുകൾക്ക് പൊട്ടിത്തെറിച്ചിരിക്കുകയാണ് ഗോപി സുന്ദർ.

ഒരു ജീവിതം എന്ന തലക്കെട്ടോട് കൂടിയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് കമന്റുകളുമായി ആളുകളെത്തിയത്. എവിടെയാണ് നിങ്ങളുടെ എക്‌സ് എന്നായിരുന്നു ചോദ്യം. അത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ലല്ലോ, അതേക്കുറിച്ച്‌ ചോദിക്കേണ്ട കാര്യമില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്.ഇനി നിങ്ങൾക്കെന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ അച്ഛനോട് പോയി ചോദിക്കു എന്നാണ് മറുപടി നൽകിയത്. ഇതിനെ അനുകൂലിച്ചു പ്രതികൂലിച്ചും കടുത്ത വിമര്‍ശനങ്ങള്‍ വരുന്നുണ്ട്.ഗോപി സുന്ദറിന്റെ പോസ്റ്റ് മാത്രമല്ല അദ്ദേഹത്തിന്റെ മറുപടിയും വൈറലായിക്കൊണ്ടിരിക്കുകയാണ്.

കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് ശേഷം നേരത്തെയും ഗോപി സുന്ദറിനോട് വിവാഹത്തെക്കുറിച്ച്‌ ചിലര്‍ ചോദിച്ചിരുന്നു. നിങ്ങള്‍ക്ക് വേറെ ഭാര്യയും മക്കളുമുണ്ടോയെന്നായിരുന്നു ഒരാളുട സംശയം. ഇതിന് കൃത്യമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. പ്രിയ ഗോപി സുന്ദറിന്റെ പഴയ പോസ്റ്റും പലരും കുത്തിപ്പൊക്കിയിട്ടുണ്ട്. വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റിന് കീഴിലുള്ള കമന്റുകളും വ്യത്യസ്ത തരത്തിലുള്ളതാണ്.

താന്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അച്ഛനും അമ്മയും സഹോദരിയും അവരുടെ ഭര്‍ത്താവും മക്കളുമുണ്ട്. അവര്‍ക്കില്ലാത്ത ആകാംക്ഷ താങ്കള്‍ക്കും ആവശ്യമില്ലെന്നും മോന്‍ പോയി ബിരിയാണി കഴിച്ച്‌ കിടന്നോയെന്നുമായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. അനാവശ്യമായി തന്റെ കാര്യത്തില്‍ ഇടപെടരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

gopi sundar facebook post

The post സംശയമുണ്ടെങ്കിൽ ആദ്യം പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂ! ആരാധകനോട് പൊട്ടിത്തെറിച്ച് ഗോപി സുന്ദര്‍! appeared first on metromatinee.com Lifestyle Entertainment & Sports .