സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അനധികൃത അവയവ മാറ്റങ്ങള്‍ വ്യാപകമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. രണ്ടുവര്‍ഷത്തിനിടെ വ്യാപകമായി അനധികൃത ഇടപാടുകള്‍ നടന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അനധികൃത ഇടപാടുകളില്‍ പങ്കുണ്ട്. കിഡ്‌നി അടക്കമുള്ള അവയവങ്ങള്‍ നിയമവിരുദ്ധമായി ഇടനിലക്കാര്‍ വഴി വില്‍ക്കുന്നുണ്ടെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. സംസ്ഥാനത്ത് അവയവദാന മാഫിയ ഏജന്റുമാരുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് വ്യക്തമാക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശനനാണ് അന്വേഷണ ചുമതല. […]

The post സംസ്ഥാനത്ത് അവയവദാന മാഫിയ; അട്ടിമറിക്കുന്നത് സര്‍ക്കാരിന്റെ മൃതസഞ്ജീവനി, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്ക്, ക്രൈംബ്രാഞ്ച് അന്വേഷണം appeared first on Reporter Live.